Tuesday, March 28, 2023
HomeNewsGulfFlight ticket to Kerala for 515 dirhams

Flight ticket to Kerala for 515 dirhams

News Link: Flight ticket to Kerala for 515 dirhams – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

A New airline from Oman – Salam Air, has launched flights from Dubai and Muscat to Thiruvananthapuram, Kozhikode.  Other airlines will have the hurdle of Salam Air Ticket fare that will be an obstacle to increase air fare freely.

On April 10, as per the website, the fare on the Muscat-Thiruvananthapuram route is 83.20 riyals and from Dubai to Thiruvananthapuram, it is AED 515. The return fare to Dubai on April 20 is close to 900 dirhams.

Salam Air India currently flies to Thiruvananthapuram, Kozhikode, Jaipur and Lucknow.

Salam Air has four types of ticket prices – Light, Friendly, Benefit and Luban.

Light: The lowest rate is in the light category. It allows 7 kg of cabin luggage only. The rate is 20 riyals to change the date within 24 hours and 25 riyals to cancel, there is no food.

Friendly: Same things as light, but can carry up to 20kg of cabin luggage

Benefit: 7 kg cabin baggage, 30 kg check-in luggage, snacks, 10 riyals for change of date and cancellation within 24 hours.

Luban: 14 kg cabin luggage, 40 kg check-in luggage, regular meals, free change of date and cancellation within 24 hours.

In addition to these, Salam Air has the facility to book your favourite meal at a 10% discount (now), select your preferred seat, make priority check-in and check-out at a slightly higher rate.

Visit https://booking.salamair.com to book tickets.

കേരളത്തിലേക്ക് 515 ദിർഹമിന് വിമാന ടിക്കറ്റ്

ഒമാനിൽ നിന്നുള്ള പുതിയ വിമാന കമ്പനി ആയ സലാം എയർ ദുബായിൽ നിന്നും മസ്കറ്റിൽ നിന്നും, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചു. മസ്കറ്റിലേക്ക് മാത്രമല്ല, യു എ ഇ യിലേക്കും ബജറ്റ് എയർ ലൈനുകൾക്ക് ഇനി തോന്നിയ പോലെ നിരക്ക് വർധിപ്പിക്കാൻ ഇനി സലാം എയറിന്റെ പ്രതിബന്ധം കൂടി ഉണ്ടാവും.

ഏപ്രിൽ പത്തിന് മസ്കറ്റ് – തിരുവനന്തപുരം റൂട്ടിൽ 83.20 റിയാലും, ദുബായിൽ നിന്ന് തിരുവനന്തപുരത്തിന് 515 ദിർഹവും ആണ് നിരക്ക്. തിരിച്ച് ദുബൈക്ക് 20 ന് 900 ദിർഹമിന് അടുത്താണ് നിരക്ക്.

തിരുവനന്തപുരം, കോഴിക്കോട്, ജയ്‌പൂർ, ലക്നൗ എന്നീ നഗരങ്ങളിലേക്ക് ആണ് ഇപ്പോൾ സലാം എയർ ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്.

സലാം എയറിൽ നാല് തരത്തിലുള്ള ടിക്കറ്റ് നിരക്കുകൾ ഉണ്ട്. ലൈറ്റ്, ഫ്രണ്ട്‌ലി, ബെനിഫിറ്റ്, ലുബാൻ എന്നിങ്ങനെയാണവ.

ലൈറ്റ്: ഏറ്റവും കുറഞ്ഞ നിരക്ക് ലൈറ്റ് വിഭാഗത്തിൽ ആണ്. 7 കിലോ ക്യാബിൻ ബാഗേജ് മാത്രമേ ഇതിൽ ഉള്ളൂ. 24 മണിക്കൂറിനുള്ളിൽ തീയതി മാറ്റാൻ 20 റിയാൽ, ക്യാൻസൽ ചെയ്യാൻ 25 റിയാൽ എന്നിങ്ങനെ ആണ് നിരക്ക്, ഭക്ഷണം ഇല്ല.

ഫ്രണ്ട്‌ലി: ലൈറ്റിൽ ഉള്ള അതേ കാര്യങ്ങൾ തന്നെയാണ്, പക്ഷെ 20 കിലോ ക്യാബിൻ ബാഗേജ് കൂടി കൊണ്ടുപോകാം

ബെനിഫിറ്റ്: 7 കിലോ ക്യാബിൻ ബാഗേജ്, 30 കിലോ ചെക്ക് ഇൻ ബാഗേജ്, ലഘു ഭക്ഷണം, 24 മണിക്കൂറിനുള്ളിൽ തീയതി മാറ്റാനും, ക്യാൻസൽ ചെയ്യാനും 10 റിയാൽ നിരക്ക്.

ലുബാൻ: 14 കിലോ ക്യാബിൻ ബാഗേജ്, 40 കിലോ ചെക്ക് ഇൻ ബാഗേജ്, സാധാരണ ഭക്ഷണം, 24 മണിക്കൂറിനുള്ളിൽ സൗജന്യമായി തീയതി മാറ്റാനും, ക്യാൻസൽ ചെയ്യാനും സാധിക്കും.

ഇവയൊക്കെ കൂടാതെ, അല്പം നിരക്ക് അധികമായി കൊടുത്ത് ഇഷ്ടമുള്ള ഭക്ഷണം 10 ശതമാനം വിലക്കുറവിൽ ബുക്ക് ചെയ്യാനും (ഇപ്പോൾ), ഇഷ്ടപ്പെട്ട സീറ്റ് തിരഞ്ഞെടുക്കാനും, മുൻഗണന ഉള്ള ചെക് ഇൻ, ചെക്ക് ഔട്ട് ചെയ്യാനുമുള്ള സൗകര്യം എന്നിവയും സലാം എയറിൽ ഉണ്ട്

ടിക്കറ്റു ബുക്ക് ചെയ്യാൻ booking.salamair.com എന്ന സൈറ്റ് സന്ദർശിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close