News Link: Heavy Fine for Drivers Who Ignore School Bus Stop Board – By ND New Desk
താഴെ മലയാളത്തിലും വായിക്കാം:
Sharjah Police warned that motorists who violate stop board on school buses halted will get a hefty fine. The drivers must be aware of the rules related to educational institution buses especially when it is halted for dropping students.
Overtaking a halted school bus can cause serious accidents and maybe death at times. When the stop board on the left side of the bus is open and visible to followers or moving parallel to the bus need to halt immediately.
Ignoring the board is a traffic violation that can cause a penalty of AED1,000/- plus 10 black points on the driver’s license.
There is no record of such accidents during the last 24 months in Sharjah. But police observed that many drivers ignoring the board and moving on. Sharjah Police urge to follow road rules strictly.
Abu Dhabi Buses
In Abu Dhabi, a camera is fitted with the stop board of the school bus now. Those who do not stop the vehicle when the board is open will be captured by a camera. The camera will flash when the other vehicle crosses the distance limit of a stopped bus.
നിർത്തിയിട്ടിരിക്കുന്ന സ്‌കൂൾ ബസിന്റെ സ്റ്റോപ്പ് ബോർഡ് അവഗണിച്ചാൽ കനത്ത പിഴ…
Also Read : യു എ ഇ യിലെ കുട്ടികൾക്ക് ഇനി പഠനത്തോടൊപ്പം ജോലിയും ചെയ്യാം
ഷാർജ പോലീസിന്റെ അറിയിപ്പ് പ്രകാരം ഇനി മുതൽ റോഡിൽ നിർത്തിയിരിക്കുന്ന സ്‌കൂൾ ബസിന്റെ വശത്തുള്ള സ്റ്റോപ്പ് ബോർഡ് അവഗണിച്ചാൽ കനത്ത പിഴയും ബ്ലാക്ക് പോയിന്റും ലഭിക്കും.
വാഹനം ഓടിക്കുന്നവർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളിൽ പിടിപ്പിച്ചിരിക്കുന്ന സ്റ്റോപ്പ് ബോർഡുകൾ ശ്രദ്ധിക്കേണ്ടതുണ്ട് – പ്രത്യേകിച്ച് അവ വഴിയിൽ നിർത്തി കുട്ടികളെ ഇറക്കുമ്പോൾ.
വഴിയിൽ നിറുത്തിയിരിക്കുന്ന സ്‌കൂൾ ബസുകളെ മറികടക്കുന്നത് മരണം വരെ സംഭവിച്ചേക്കാവുന്ന അപകടങ്ങൾ വരുത്തി വെക്കുന്ന പ്രവർത്തിയാണ്.
ഒരു സ്‌കൂൾ ബസിന്റെ ഇടതു വശത്തെ സ്റ്റോപ്പ് ബോർഡ് തുറന്ന് വെച്ചിരിക്കുന്നത് കണ്ടാൽ വാഹനം പിന്നിൽ വരുന്ന വാഹനങ്ങളും ഇടതു വശത്തു കൂടി മറ്റു വാഹനങ്ങൾ ഓടിക്കുന്നവരും ഉടനെ തന്നെ നിർത്തേണ്ടതാണ്.
ഈ നിയമം ലംഘിക്കുന്നവർക്ക് 1000 ദിർഹം പിഴയും ലൈസൻസിൽ 10 ബ്ലാക്ക് പോയിന്റും ലഭിക്കും.
കഴിഞ്ഞ 24 മാസങ്ങൾക്കുള്ളിൽ ഇത്തരത്തിലുള്ള വലിയ അപകടങ്ങൾ ഷാർജയിൽ സംഭവിച്ചിട്ടില്ല എങ്കിലും, നിറുത്തിയിട്ടിരിക്കുന്ന സ്‌കൂൾ ബസിനെ മറികടന്നു പോകുന്ന ഡ്രൈവർമാരെ ഷാർജ പോലീസ് ശ്രദ്ധിച്ചിട്ടുണ്ട്.
കൃത്യമായി റോഡ് നിയമങ്ങൾ പാലിക്കാൻ ഷാർജ പോലീസ് ഡ്രൈവർമാരോട് ആവശ്യപ്പെടുന്നു.
അബു ദാബി സ്‌കൂൾ ബസുകളിൽ സ്റ്റോപ്പ് ബോർഡ് മറികടക്കുന്നവരെ ക്യാമറയിൽ പകർത്തിയാണ് പിഴ കൊടുക്കുന്നത്. ഇതിനായി സ്റ്റോപ്പ് ബോർഡ് തുറന്നിരിക്കുമ്പോൾ പ്രവർത്തിക്കുന്ന ക്യാമറ ബസിലെ ബോർഡിനടുത്ത് സ്ഥാപിച്ചിട്ടുണ്ടാവും.
ഒരു നിശ്ചിത അളവിൽ കൂടുതൽ ബോർഡിനടുത്തേക്ക് മറ്റ് വാഹനങ്ങൾ എത്തിയാൽ ക്യാമറ നിയമം ലംഘിച്ച വാഹനത്തിലേക്ക് ഫ്ലാഷ് അടിച്ച് ചിത്രം പകർത്തും.
Also, read: Heavy Fine for Drivers Who Ignore School Bus Stop Board