News Link: Is Lulu into IPO… Can expats become Lulu owners…? – By ND News Desk
താഴെ മലയാളത്തിലും വായിക്കാം:
Lulu Group International, the largest supermarket chain in the Middle East, is owned by Mr. MA Yusuf Ali, a Malayalee. Unconfirmed news says that the group aiming enter into initial public offering by the end of next year. The news of Lulu Group entering the stock market has been in the market for some time.
It is learned that expatriate Keralites and other Indians in the Gulf are eagerly waiting to invest in Lulu shares. Official confirmation of this is yet to come from Lulu. Indications are that it will happen soon.
According to media reports, the listings are being considered on various stock exchanges in the Gulf, but it is not known where the listing is or how much the stock is aiming to sell for. As per media reports, Lulu Group has approached global many banks to explore the possibility of listing on the stock exchange.
According to sources, its a business group with a market value of over $ 5 billion at the end of 2020. In terms of turnover, Lulu’s annual amount is $ 8 billion. Lulu Group has branches in 22 countries including the Gulf, Asia, US and Europe.
Being a big brand with over 60,000 employees, the company will have many entrepreneurs and individuals wanting to become its owners. The expatriate world hopes that an official news about this will come soon.

ലുലു ഓഹരികൾ ഇറക്കുന്നു?? പ്രവാസികൾക്ക് ലുലു ഉടമ ആകാൻ കഴിയുമോ??
മലയാളിയായ ശ്രീ എം എ യൂസഫ് അലിയുടെ ഉടമസ്ഥതതയിലുള്ള മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് ഇന്‍റർനാഷനൽ ഷെയറുകൾ ഇറക്കുന്നു. അടുത്ത വർഷം ആട്യത്തോടെ യു.എ.ഇയിൽ പ്രാഥമിക ഓഹരി വിൽപനയിലേക്ക് കടക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വാർത്ത.
ലുലു ഗ്രൂപ്പ് ഓഹരി വിപണിയിൽ എത്തിയേക്കും എന്ന വാർത്ത കുറച്ച് കാലങ്ങളായി വിപണിയിൽ ഉണ്ടായിരുന്നു. ലുലു ഓഹരികളിൽ നിക്ഷേപിക്കുന്നതിനായി ഗൾഫിലുള്ള പ്രവാസി മലയാളികളും മറ്റ് ഇന്ത്യക്കാരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ലുലുവിൽ നിന്ന് വരാനിരിക്കുന്നതേ ഉള്ളൂ. ഉടൻ തന്നെ അതുണ്ടാകും എന്നാണ് സൂചനകൾ.
ഗൾഫിലെ വിവിധ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ ലിസ്റ്റിങ്ങുകൾ പരിഗണിക്കുണ്ട് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ എങ്കിലും ലിസ്റ്റിങ് എവിടെയാണ്, എത്ര തുകയുടെ ഓഹരി വിൽപനയാണ് നടത്തുന്നത് എന്നീ കാര്യങ്ങൾ അറിവായിട്ടില്ല.
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന്റെ സാധ്യതകൾ കണ്ടെത്താൻ ലുലു ഗ്രൂപ്പ് ആഗോള ബാങ്കുകളെ സമീപിച്ചതായി മാധ്യമ വാർത്തകൾ ഉണ്ട്.
അറിവായ വിവരങ്ങൾ പ്രകാരം 2020 അവസാനം അഞ്ച് ബില്യൺ ഡോളറിൽ കൂടുതൽ വിപണി മൂല്യം ഉള്ള വ്യവസായ ഗ്രൂപ്പാണ് ലുലു.
വിറ്റുവരവ് നോക്കിയാൽ എട്ട് ബില്യൺ ഡോളറാണ് ലുലുവിന്റെ വാർഷിക വിറ്റുവരവ്. ഗൾഫ്, ഏഷ്യ, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലെ 22 രാജ്യങ്ങളിൽ ലുലു ഗ്രൂപ്പിന് ശാഖകൾ ഉണ്ട്.
60000 ന് അടുത്ത് ജീവനക്കാർ ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിന്റെ ഉടമസ്ഥരാകാൻ കാത്തിരിക്കുന്ന സംരംഭകരും വ്യക്തികളും ഏറെയാണ്.
ഉടൻ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക വാർത്ത വരുമെന്ന് പ്രവാസ ലോകം പ്രതീക്ഷിക്കുന്നു.
Is Lulu into IPO… Can expats become Lulu owners…?