Thursday, June 8, 2023
HomeNewsGulfUAE Airline Job of 500 New Customer Service Agents

UAE Airline Job of 500 New Customer Service Agents

News Link: UAE Airline Job of 500 New Customer Service Agents – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

Today, news of an interview of an airline in the UAE was circulated in the leading newspapers.

The UAE has four major airlines.  Ittihad, Emirates, Air Arabia, and Fly Dubai.  Although RAK Air was there earlier, it is Air Arabia and SpiceJet mainly operating from Ras Al Khaimah Airport.

According to the job news, a leading airline in the UAE wants to appoint 500 people as customer service agents.

The interview for the same is in Dubai on Monday.  Those who have two years of work experience in this field and are able to speak and write English well have been called for the interview.

Basic knowledge of computer is also being asked as a qualification.   People who can speak Arabic will get special consideration.

The interview time is from 9 am to 5 pm at the Holiday Inn Hotel in Bar Dubai.  Need to carry a printed resume, a full size, and a passport size photograph as well.

Those selected will be paid up to 5000 dirhams per month.  In addition, travel facilities from residence to office and back will also be provided.  

500 കസ്റ്റമർ സർവീസ് ഏജന്റുമാരുടെ തൊഴിലവസരവുമായി യു എ ഇ വിമാനക്കമ്പനി


വായിക്കാം: ഷാർജ സ്‌കൂളിലെ തൊഴിൽ അവസരങ്ങൾ


ഇന്ന് പ്രമുഖ പത്രമാധ്യമങ്ങളിൽ കൂടി യു എ ഇ യിലെ ഒരു വിമാന കമ്പനിയുടെ ഇന്റർവ്യൂ വാർത്ത പ്രചരിച്ചിരുന്നു.

യു എ ഇ യിൽ നാല് പ്രധാന വിമാന കമ്പനികൾ ആണ് ഉള്ളത്. ഇത്തിഹാദ്, എമിരേറ്റ്സ്, എയർ അറേബ്യ, ഫ്ലൈ ദുബായ് എന്നിവ ആണത്. റാക് എയർ നേരത്തെ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ റാസൽ ഖൈമ എയർപോർട്ടിൽ നിന്ന് എയർ അറേബ്യയും സ്‌പൈസ് ജെറ്റും ആണ് പ്രധാനമായും സർവീസ് നടത്തുന്നത്.

പരസ്യ വാർത്തയിൽ പറയുന്നത് പ്രകാരം യു.എ.ഇയിലെ ഒരു പ്രമുഖ വിമാനക്കമ്പനി കസ്​റ്റമർ സർവിസ്​ ഏജൻറുമാരായി 500 പേരെ നിയമിക്കുന്നു എന്നാണ്.

ഇതിനായുള്ള ഇൻറർവ്യൂ തിങ്കളാഴ്​ചയാണ് ദുബൈയിൽ നടക്കുന്നത്. ഈ മേഖലയിൽ രണ്ടുവർഷം ജോലി പരിചയമുള്ളവരും നന്നായി ഇംഗ്ലീഷ്​ സംസാരിക്കാനും എഴുതാനും കഴിവുള്ളവരെയാണ് ഇന്റർവ്യൂവിന് വിളിച്ചിട്ടുള്ളത്.

കമ്പ്യൂട്ടർ ഉപയോഗിക്കാൻ തരക്കേടില്ലാത്ത അറിവും യോഗ്യതയായി ആവശ്യപ്പെടുന്നുണ്ട്​. അറബി സംസാരിക്കാൻ കഴിയുന്നവർക്ക് കൂടുതൽ പരിഗണനയും ഉണ്ട്.

ബർദുബായിലുള്ള ഹോളിഡേ ഇൻ ഹോട്ടലിൽ രാവിലെ ഒമ്പതുമുതൽ വൈകുന്നേരം അഞ്ചുവരെ യാണ് ഇന്റർവ്യൂ സമയം. പ്രിന്റ് ചെയ്ത റെസ്യൂമെയും ഫുൾ സൈസും പാസ്​പോർട്ട്​ സൈസും ആയിട്ടുള്ള ഫോ​ട്ടോ, എന്നിവ കയ്യിൽ കരുതണം. ​

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5000 ദിർഹം വരെ ശമ്പളം ലഭിക്കും. കൂടാതെ താമസ സ്ഥലത്തു നിന്നും ഓഫീസിലേക്കും തിരിച്ചും ഉള്ള യാത്രാ സൗകര്യവും നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close