International

UK Recruits Indian Nurses Annual Salary Up to Rs 25 Lakhs

Advertisement

Kerala Government’s NORKA Roots conducting fast-track Recruitment to the UK to provide better opportunities for Registered Nurses from India.  20 online interviews per week have been set up as part of the recruitment drive in partnership with UK NHS Trusts. Recruitment is completely free.

Candidates with B.Sc. or GNM qualifications and a minimum of one year of work experience can attend the interview. Work experience within three years is considered.

Must have a certain score in any one of OET/ IELTS.  Accepted score levels are:

IELTS Listening, Reading, Speaking -7 each, Writing-6.5, B grade in each section in OET, and C+ in Writing.

Students who pass the interview must pass the OSCE (Objective Structural Clinical Examination) upon arrival in the UK. An annual salary of 24882 Euros (Rs. 20 Lakhs approx) is available till passing the OSCE. After that, the salary ranges from 25655 (around 21 lakh rupees) to 31534 (more than 25 lakh rupees) Euro.

The CEO informed that the application can be submitted through the website www.norkaroots.org along with the resume, language test result, photograph, degree/diploma (nursing) certificate, experience certificate, motivation (covering) letter, transcript, and passport copy. Email uknhs.norka@kerala.gov.in

For queries from India, contact Norka Roots toll-free number 18004253939 and +91 8802 012345 (missed call service) from abroad.

യു കെ യിൽ നേഴ്സിങ് ഒഴിവുകൾ – ശമ്പളം 20 ലക്ഷത്തിൽ കൂടുതൽ

ഇന്ത്യയില്‍ നിന്നുള്ള റജിസ്റ്റേഡ് നഴ്സുമാര്‍ക്കു ലണ്ടനിൽ മികച്ച അവസരം. ഇതിന് വഴിയൊരുക്കി കേരള സർക്കാരിന്റെ പ്രവാസികാര്യ വിഭാഗമായ നോർക്ക റൂട്സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. യുകെ യിലെ എന്‍എച്ച്എസ് ട്രസ്റ്റുമായി ചേര്‍ന്നാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഇതിനായി ആഴ്ചയില്‍ 20 ഓണ്‍ലൈന്‍ അഭിമുഖങ്ങളാണ് തരപ്പെടുത്തിയിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്.

ബിഎസ്‌സി അല്ലെങ്കിൽ ജിഎന്‍എം യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. മൂന്നു വര്‍ഷത്തിനകമുള്ള പ്രവര്‍ത്തി പരിചയം ഉള്ളവരെയാണ് പരിഗണിക്കുന്നത്.

ഒഇടി/ ഐഇഎൽടിഎസ് എന്നിവയിലേതെങ്കിലും ഒന്നില്‍ നിശ്ചിത സ്‌കോര്‍ ഉണ്ടാവണം, ഇതിൽ അവ്വശ്യമുള്ള സ്‌കോര്‍ : ഐഇഎല്‍ടിഎസ് ലിസണിംഗ്, റീഡിങ്, സ്പീക്കിങ് -7 വീതം, റൈറ്റിംഗ്-6.5, ഒഇടിയില്‍ ഓരോ സെക്ഷനും ബി ഗ്രേഡും റൈറ്റിങ്ങില്‍ സി പ്ലസും ഉണ്ടായിരിക്കണം.

ഇന്റർവ്യൂവിൽ ജയിക്കുന്ന വിദ്യാര്‍ഥികള്‍ യുകെയില്‍ എത്തിയ ശേഷം ഒഎസ്‌സിഇ (ഒബ്ജക്ടീവ് സ്ട്രക്ച്ചറല്‍ ക്ലിനിക്കല്‍ എക്സാമിനേഷന്‍) വിജയിക്കേണ്ടതുണ്ട്. ഒഎസ്‌സിഇ ടെസ്റ്റ് ജയിക്കുന്നതു വരെ 24882 യൂറോ (ഏതാണ്ട് 20 ലക്ഷം രൂപ) ശമ്പളം ഉണ്ട്. അതിനു ശേഷം 25655 (ഉദ്ദേശം 21 ലക്ഷം രൂപ) മുതല്‍ 31534 (25 ലക്ഷത്തിൽ കൂടുതൽ രൂപ) യുറോ വരെയാണു വാര്‍ഷിക ശമ്പളം.

ബയോഡാറ്റ, ലാംഗ്വേജ് ടെസ്റ്റ് റിസള്‍ട്ട്, ഫോട്ടോ, ഡിഗ്രി/ ഡിപ്ലോമ (നഴ്സിംഗ്) സര്‍ട്ടിഫിക്കറ്റ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, മോട്ടിവേഷന്‍ (കവറിങ്) ലെറ്റര്‍, ട്രാന്‍സ്‌ക്രിപ്ട്, പാസ്പോര്ട്ട് കോപ്പി, എന്നിവ സഹിതം www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നു സിഇഒ അറിയിച്ചു. ഇ-മെയിൽ uknhs.norka@kerala.gov.in

സംശയനിവാരണത്തിനു ഇന്ത്യയില്‍ നിന്നും നോര്‍ക്ക റൂട്സിന്റെ ടോള്‍ ഫ്രീ നമ്പറായ 18004253939 ലും, വിദേശത്തു നിന്നും +91 8802 012345 (മിസ്‍‍‍‍‍ഡ് കാൾ സർവീസ്) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Advertisement

Related Articles

Back to top button
close