Gulf

തൊഴിൽ ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ ഇനി 12 ദിവസം കൂടി

Advertisement

യു എ ഇ തൊഴിൽ വകുപ്പ് (MOHRE) ഈ വർഷം നടപ്പാക്കിയ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി ഒക്ടോബർ 1 ആണ്.

നേരത്തെ ജൂൺ 30 നുള്ളിൽ ഇൻഷുറൻസിന്റെ ഭാഗം ആയില്ലെങ്കിൽ 400 ദിർഹം പിഴ ചുമത്തുമെന്ന് തൊഴിലെടുക്കുന്നവരെയും തൊഴിൽ ദാതാക്കളെയും ഓർമപ്പെടുത്തിയിരുന്നു.

ഇനി ഒക്ടോബർ രണ്ടു മുതൽ ആണ് പ്രസ്തുത പിഴയിടീൽ നടപ്പിലാക്കുക. ഇൻഷുറൻസ് പദ്ധതിയിൽ ഇത് വരെ ചേരാത്തവർ വരുന്ന ഒന്നാം തീയതിയോട് കൂടി അതിന്റെ ഭാഗം ആകണമെന്ന് ഓർമപ്പെടുത്തുന്നു.

16000 ദിർഹത്തിനു താഴെ ശമ്പളം ഉള്ളവർക്ക് പ്രതിമാസം 5 ദിർഹത്തിന്റെയും, 16000 ദിർഹത്തിനു മുകളിൽ ശമ്പളമുള്ളവർക്ക് പ്രതിമാസം 10 ദിർഹത്തിന്റേയുമായി രണ്ടു തരം ഇൻഷുറൻസ് പദ്ധതികളാണ് തൊഴിൽ നഷ്ടവുമായി ബന്ധപ്പെട്ട് യു എ ഇ സർക്കാർ അവഥരിപ്പിച്ചിട്ടുള്ളത്. ILOE വെബ്സൈറ്റ് വഴിയും തിരഞ്ഞെടുക്കപ്പെട്ട പണമിടപാട് സ്ഥാപനങ്ങൾ വഴിയും യു എ ഇ യിലുള്ളവർക്ക് ഈ ഇൻഷുറൻസ് എടുക്കാവുന്നതാണ്.

Advertisement

Related Articles

Back to top button
close