ഇന്ത്യയുടെ ബഡ്ജറ്റ് എയർലൈനായ ആകാശ എയർ അന്താരാഷ്‌ട്ര വിമാനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള അംഗീകാരം നേടിയതായി സിവിൽ ഏവിയേഷൻ മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ടുകൾ പ്രകാരം, തുടക്കത്തിൽ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ഡിസംബറിൽ അന്താരാഷ്ട്ര റൂട്ടുകൾ ആരംഭിക്കാൻ എയർലൈൻ തയ്യാറെടുക്കുകയാണ്. 2023 ഡിസംബറിൽ ആയിരിക്കും യു എ ഇ അടക്കമുള്ള ഗൾഫ് മേഖലയിലേക്ക് ആകാശ പറക്കാൻ തുടങ്ങുക.
എന്നിരുന്നാലും, സർക്കാരുകളുടെ ഗതാഗത അനുമതി (റൂട്ട് റൈറ്റ്) ലഭിക്കുന്നതും, ബന്ധപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള തുടർന്നുള്ള അനുമതിക്കും എയർലൈൻ കാത്തിരിക്കുകയാണ്. ഗതാഗത അനുമതി സാധാരണയായി ഗവൺമെന്റുകൾ അതത് രാജ്യങ്ങളിലെ എയർലൈനുകൾക്ക് പരസ്പര ധാരണയിലാണ് നൽകുന്നത്.
എം/എസ് എസ്എൻവി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആകാശ എയറിന്റെ ഉടമസ്ഥരായി അനുമതികൾക്ക് വേണ്ടി അപേക്ഷിക്കുന്നത്.