ആഗോളമായി ബാധിച്ച വിന്ഡോസ് പ്രോഗ്രാം പ്രശ്നം പരിഹരിച്ചതായും സ്‌പൈസ് ജെറ്റിന്റെ എല്ലാ പ്ലാറ്റുഫോമുകളിലുമുള്ള ബുക്കിങ്ങുകളും അനുബന്ധ സേവനങ്ങളും പുനനരാരംഭിച്ചു എന്നും എക്സ് വഴി അറിയിച്ചു.
ട്രാവൽ ഏജൻസി വഴിയോ, ഓൺലൈൻ സേവനങ്ങൾ വഴിയോ ടിക്കറ്റു ബുക്കിങ്, മാറ്റി എടുക്കൽ എന്നിവ പൂർവാധികം ഭംഗിയായി ഇപ്പോൾ നടത്താവുന്നതാണ്. യാത്രക്കാർക്കോ ടിക്കറ്റു ബുക്ക് ചെയ്തവർക്കോ, സേവനം ആഗ്രഹിച്ചവർക്കോ എന്തെകിലും തടസ്സം നേരിട്ടു എങ്കിൽ അവയെല്ലാം ഇപ്പോൾ പരിഹരിച്ചു എന്നും അറിയിക്കുന്നു.
ഇത്തരത്തിൽ പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചു എന്ന വാർത്ത സ്‌പൈസ് ജെറ്റ് ആണ് ആദ്യം സ്ഥിരീകരിച്ചത്.
Advertisement