2024 ലെ ജൂലൈ മാസത്തിൽ പുതുക്കിയ റാങ്കിങ് പ്രകാരം ഇന്ത്യൻ പാസ്സ്പോർട്ടിന്റെ സ്വീകാര്യത 2 സ്ഥാനങ്ങൾ കുറഞ്ഞു 82 ൽ എത്തി. കഴിഞ്ഞ ജനുവരിയിൽ 80 ആം സ്ഥാനത്ത് ആയിരുന്നു ഇന്ത്യൻ പാസ്പോർട്ട്. ലോകമാകമാനമുള്ള പാസ്പോർട്ടുകളുടെ സ്വീകാര്യതാ നില അവലോകനം ചെയ്യുന്ന ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പ്രകാരം ഉള്ളതാണ് ഈ റാങ്ക്.
ഈ റാങ്ക് പ്രകാരം ഇന്ത്യൻ പാസ്സ്പോർട്ട് ഉള്ള ഒരു പൗരന് ഇപ്പോൾ മുൻകൂർ വിസ എടുക്കാതെ 58 രാജ്യങ്ങളിലേക്ക് പ്രവേശിക്കാം. കെനിയ, ഖത്തർ എന്നിവിടങ്ങളിലേക്ക് ചില നിയന്ത്രണത്തോടുകൂടി എയർപോർട്ടിൽ എത്തുമ്പോൾ വിസ അനുവദിക്കുന്നുണ്ട്. നേരത്തേ ഇത് 62 ആയിരുന്നു.
ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള ഒന്നാം റാങ്കിൽ സിംഗപ്പൂർ സ്സ്പോർട്ട് ഇടം പിടിച്ചു. രണ്ടാം സ്ഥാനത്ത് ജർമനി , ഇറ്റലി, ജപ്പാൻ, സ്പെയിൻ എന്നീ രാജ്യങ്ങൾ ആണ്. ആകെയുള്ള 227 ലോകരാജ്യങ്ങളിൽ 195 രാജ്യങ്ങളിലേക്ക് സിംഗപ്പൂർ പാസ്പോർട്ട് ഉള്ള ഒരാൾക്ക് മുൻകൂർ വിസ എടുക്കാതെ യാത്ര ചെയ്യാം.
പുതിയ റാങ്ക് പ്രകാരം യു എ ഇ യുടെ പാസ്സ്പോർട്ടും വലിയ വളർച്ച നേടി. ഇപ്പോൾ ഒൻപതാം സ്ഥാനത്തുള്ള യു എ ഇ പാസ്പോർട്ട് ഉള്ള ഒരാൾക്ക് മുൻകൂർ വിസ ഇല്ലാതെ 185 രാജ്യങ്ങളിലേക്ക് പ്രവേശിക്കാം. യു എ ഇ യോടൊപ്പം ഈ റാങ്കിൽ എസ്റ്റോണിയ, ലിത്വാനിയ എന്നീ രാജ്യങ്ങളും 9 ആം സ്ഥാനത്ത് ഉണ്ട്.
ഇന്ത്യക്കാർക്ക് മുൻകൂർ വിസ എടുക്കാതെ പോകാവുന്ന രാജ്യങ്ങൾ ഇപ്പോൾ ഇവയാണ്:
- അംഗോള
- ബാർബഡോസ്
- ഭൂട്ടാൻ
- ബൊളീവിയ
- ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ
- ബുറുണ്ടി
- കംബോഡിയ
- കേപ് വെർഡെ ദ്വീപുകൾ
- കേപ് വെർഡെ ദ്വീപുകൾ
- കുക്ക് ദ്വീപുകൾ
- ജിബൂട്ടി
- ഡൊമിനിക്ക
- എത്യോപ്യ
- ഫിജി
- ഗ്രനേഡ
- ഗിനിയ-ബിസാവു
- ഹെയ്തി
- ഇന്തോനേഷ്യ
- ഇറാൻ
- ജമൈക്ക
- ജോർദാൻ
- കസാക്കിസ്ഥാൻ
- കെനിയ
- കിരിബതി
- ലാവോസ്
- മക്കാവോ (SAR ചൈന)
- മഡഗാസ്കർ
- മലേഷ്യ
- മാലിദ്വീപ്
- മാർഷൽ ദ്വീപുകൾ
- മൗറിറ്റാനിയ
- മൗറീഷ്യസ്
- മൈക്രോനേഷ്യ
- മോണ്ട്സെറാറ്റ്
- മൊസാംബിക്ക്
- മ്യാൻമർ
- നേപ്പാൾ
- നിയു
- പലാവു ദ്വീപുകൾ
- ഖത്തർ
- റുവാണ്ട
- സമോവ
- സെനഗൽ
- സീഷെൽസ്
- സിയറ ലിയോൺ
- സൊമാലിയ
- ശ്രീലങ്ക
- സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ്
- സെൻ്റ് ലൂസിയ
- സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ്
- ടാൻസാനിയ
- തായ് ലൻഡ്
- തിമോർ-ലെസ്റ്റെ
- ട്രിനിഡാഡ് ആൻഡ് ടൊബാഗോ
- ടുണീഷ്യ
- തുവാലു
- വാനുവാട്ടു
- സിംബാബ്വെ
മറ്റുള്ള അറബ് രാജ്യങ്ങളെക്കാൾ വളരെ മുൻപിൽ ആണ് യു എ ഇ യുടെ റാങ്ക്. ഇതിന് അടുത്ത അറബ് രാജ്യം 46 ആം സ്ഥാനത്തുള്ള ഖത്തർ ആണ്. ഖത്തർ പാസ്പോർട്ട് ഉള്ള ഒരാൾക്ക് മുൻകൂർ വിസ ഇല്ലാതെ 107 രാജ്യങ്ങളിലേക്ക് പ്രവേശിക്കാം.
പ്രസ്തുത പാസ്പോർട്ട് ലിസ്റ്റിൽ ഏറ്റവും അവസാനത്തെ 104 ആം സ്ഥാനത്ത് 26 രാജ്യങ്ങളിലേക്ക് മാത്രം പ്രവേശിക്കാവുന്ന സ്വീകാര്യതയുള്ള പാസ്പോർട്ടുമായി അഫ്ഗാനിസ്ഥാൻ ആണ്.
പാക്കിസ്ഥാൻ പാസ്പോർട്ടിന് 100 ആം റാങ്ക് ആണ് നൽകിയിട്ടുള്ളത്. ഇത് ഉപയോഗിച്ച് 33 രാജ്യങ്ങളിലേക്ക് മുൻകൂർ വിസ ഇല്ലാതെ പ്രവേശിക്കാം. യെമെനും 100 റാങ്ക് ആണ്. ബംഗ്ലാദേശ് 97 ആം സ്ഥാനത്ത് ഉണ്ട്.
പാസ്പോർട്ട് റാങ്കിൻറെ പൂർണ രൂപം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക