അനധികൃതമായി യു എ ഇ യിൽ താമസിക്കുന്നവർക്ക് ആശ്വാസ വാർത്ത. അടുത്ത മാസം ഒന്ന് മുതൽ രണ്ടു മാസം ഇത്തരക്കാർക്ക് പിഴ കൂടാതെ രാജ്യം വിടാനോ, വിസ നിയമപരമാക്കാനോ സാധിക്കും.
ഇന്ന് പുറത്തു വിട്ട അറിയിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:
ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ് , കസ്റ്റംസ്, പോർട്ട് അതോറിറ്റി , രാജ്യത്തെ താമസ വിസാ നിയമ സമ്പ്രദായം ലംഘിക്കുന്ന താമസക്കാർക്ക് 2024 സെപ്റ്റംബർ 1 മുതൽ രണ്ട് മാസത്തെ ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചു. ഈ കാലയളവിൽ, നിയമലംഘകർക്ക് അവരുടെ താമസ വിസാ പദവി ക്രമപ്പെടുത്താനോ പിഴ ഈടാക്കാതെ രാജ്യം വിടാനോ കഴിയും.
2018 സമാനമായ ഇളവ് യു എ ഇ പ്രഖ്യാപിച്ചിരുന്നു. കാലാവധി കഴിഞ്ഞ താമസ വിസക്കാർ, എന്തെങ്കിലും കാരണത്താൽ വിസ ക്യാൻസൽ ചെയ്ത ശേഷം രാജ്യം വിടാത്ത ആൾക്കാർ, സന്ദർശന വിസയിൽ എത്തി തിരികെ പോകാൻ കഴിയാത്തവർ എന്നീ വിഭാഗത്തിൽ പെട്ട എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
എന്നാൽ, കുറ്റകൃത്യങ്ങളിൽ പെട്ടവർ, വൻ സാമ്പത്തിക തട്ടിപ്പിൽ അല്ലെങ്കിൽ കേസുകളിൽ പെട്ടവർ മുതലായ വിഭാഗത്തിൽ പെട്ട എല്ലാവർക്കും നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിൽ നിയന്ത്രണം ഉണ്ട്.
ബന്ധപ്പെട്ട രേഖകളുമായി ഇതിനായി നിയോഗിക്കപ്പെട്ട ICP. GDRFA ടൈപ്പിംഗ് സെന്ററുകളിലും, ആമർ സെന്ററുകളിലും സമീപിക്കാവുന്നതാണ്.