ട്രമ്പ് വീണ്ടും അമേരിക്കൻ പ്രസിഡന്റ്
45 ആമത്തെ പ്രെസിഡന്റും ഡൊണാൾഡ് ട്രമ്പ് തന്നെ ആയിരുന്നു
അമേരിക്കയുടെ 47 ആമത് പ്രസിഡന്റ് ആയി 45 ആമത്തെ പ്രസിഡന്റ് ആയിരുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രമ്പ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെണ്ണലിന്റെ അവസാന മണിക്കൂറിൽ ഔദ്യോഗിക കണക്ക് അനുസരിച്ച് കേവല ഭൂരിപക്ഷമായ 270 എന്ന സംഖ്യ 99 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ പിന്നിട്ടു.
കണക്കുകൾ പ്രകാരം 277 എലെക്റ്ററൽ വോട്ടുകൾ 51 .9 എന്ന ശതമാനത്തിൽ ട്രമ്പ് നേടി. തൊട്ടടുത്ത എതിർ സ്ഥാനാർഥിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസ് 47.5 ശതമാനം വോട്ടോടെ 224 സീറ്റുകളും നേടി.
അമേരിക്കയുടെ ചരിത്രത്തിൽ ഇത് ആദ്യമാണ് നേരത്തെ പ്രസിഡന്റ് ആയിരുന്ന ഒരാൾ വീണ്ടും പ്രസിഡന്റ് ആകുന്നത്. ജയിച്ചത് കമല ഹാരിസ് ആയിരുന്നാലും ആദ്യ വനിതാ പ്രസിഡന്റ് എന്ന നിലയിൽ ചരിത്രം ആയേനെ.
ഇവരെ രണ്ടുപേരെ കൂടാതെ മറ്റൊരു വനിതാ സ്ഥാനാർഥിയായ ഗ്രീൻ പാർട്ടിയുടെ ജിൽ സ്റ്റീൻ, സ്വതന്ത്ര സ്ഥാനാർഥിയായ റോബർട്ട് കെന്നഡി എന്നിവർ 0.4 ശതമാനം വോട്ടുകൾ നേടി മൂന്നും നാലും സ്ഥാനത്ത് ഉണ്ട് .
വായിക്കാം: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ അതിഥികൾ