Gulf

യുഎഇയിലെ എമിറേറ്റുകളിൾ പാർക്കിങ് സമയത്തിൽ മാറ്റം

Advertisement

റമദാൻ മാസത്തിൽ യുഎഇയിലെ വിവിധ എമിറേറ്റുകൾ വാഹനങ്ങളുടെ പണമടച്ചുള്ള പാർക്കിങ് സമയം പുനഃക്രമീകരിച്ചു. എമിറേറ്റുകൾക്കനുസരിച്ച് പാർക്കിങ് സമയങ്ങളിലും നിരക്കിലും മാറ്റമുണ്ട്. ഷാർജ, ദുബായ്, അജ്മാൻ, അബുദാബി എന്നീ എമിറേറ്റുകളിലെ പാർക്കിങ് സംവിധാനങ്ങളിലാണ് മാറ്റങ്ങൾ.

ഷാർജ
രാവിലെ 8 മുതൽ അർധരാത്രി 12 മണി വരെയാണ് പാർക്കിങ്ങിന് പണം നൽകേണ്ടത്. സാധാരണ മാസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെയുള്ള പണമടച്ചുള്ള പാർക്കിങ് രണ്ട് മണിക്കൂർ നീട്ടി അർദ്ധരാത്രി 12 മണി വരെയാക്കി. വെള്ളിയാഴ്ചകളിൽ പാർക്കിങ് സൗജന്യമാണ്.

ദുബായ്
ദുബായിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും രാത്രി 8 മുതൽ രാത്രി 12 വരെയും പാർക്കിങ് നിരക്കുകൾ ബാധകമാണ്. ഈ ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ രാത്രി 8 വരെ പാർക്കിങ് സൗജന്യമായിരിക്കും. ഞായറാഴ്ച പാർക്കിങ് പൂർണമായും സൗജന്യം. എന്നാൽ ബഹുനില പാർക്കിങ് കെട്ടിടങ്ങൾ മുഴുവൻ സമയവും പണമടച്ചുള്ള പാർക്കിംഗ് ആയിരിക്കും.

അജ്മാൻ
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും രാത്രി 8 മുതൽ 12 വരെയുമാണ് അജ്‌മാനിൽ റമദാനിലെ പാർക്കിങ് നിരക്ക്. ഉച്ചയ്ക്ക് 1 മുതൽ രാത്രി 8 വരെയുള്ള സമയത്ത് പാർക്കിങ്ങിന് പണമടക്കേണ്ട.

അബുദാബി
അബുദാബിയിലെ പേ പാർക്കിങ് സമയത്തിൽ മാറ്റമില്ല. രാവിലെ 8 മുതൽ 12 വരെ പാർക്കിങ് നിരക്ക് ഈടാക്കും. എന്നാൽ ദർബ് ടോൾ ഗേറ്റിൽ നിരക്ക് ഈടാക്കുന്ന സമയത്തിൽ മാറ്റം വരുത്തി: തിങ്കൾ മുതൽ ശനിയാഴ്ച വരെ, രാവിലെ 8 മുതൽ 10 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയും വാഹനമോടിക്കുന്നവരിൽ നിന്ന് ടോൾ നിരക്ക് ഈടാക്കും. ഞായറാഴ്ച, ടോൾ ഇല്ല.

Advertisement

Related Articles

Back to top button
close