GulfJobs

ഷാർജ ഇന്ത്യൻ സ്‌കൂളിൽ പ്രധാന തസ്തികകളിൽ തൊഴിലവസരം

Advertisement

ഷാർജയിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ അത്താണിയായ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഷാർജ ഇന്ത്യൻ സ്‌കൂളിൽ രണ്ടു പ്രധാന തസ്തികകളിൽ നിയമനം നടത്താൻ തീരുമാനിച്ചതായി മാനേജ്‌മന്റ് പുറപ്പെടുവിച്ച വിജ്ഞാനക്കുറിപ്പുകൾ പറയുന്നു.

ഷാർജ ഇന്ത്യൻ സ്‌കൂളിൽ പ്രധാനമായും രണ്ടു വിഭാഗങ്ങൾ ആണ് ഉള്ളത്. ആൺകുട്ടികൾ പഠിക്കുന്ന ഷാർജ ജുവൈസയിലെ സ്ഥാപനവും, പെൺകുട്ടികൾക്കായുള്ള അൽ ഗുബൈബയിലെ സ്ഥാപനവും. രണ്ടിലുമായി ഏകദേശം 16000 കുട്ടികൾ ആണ് പഠിക്കുന്നത്.

ഇപ്പോൾ വന്നിരിക്കുന്ന ഒഴിവുകൾ ഇനി പറയുന്നവയാണ്:

1) ESO – എക്സിക്യൂട്ടീവ് ഓഫ് സ്‌കൂൾ ഓപ്പറേഷൻസ് – മാനേജർ ഓഫ് സ്‌കൂൾ ഓപ്പറേഷൻസ് എന്ന ആളിന് കീഴിലുള്ള ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ യോഗ്യതകൾ – പത്ത് വർഷത്തെ ഇതേ തസ്തികയിലുള്ള പ്രവർത്തി പരിചയം ആണ്. നേതൃത്വപരമായ റോളുകൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യം, മാനവശേഷി (HR) നിയന്ത്രണത്തിലുള്ള കഴിവ്, ഫെസിലിറ്റി മാനേജ്‌മെന്റ് വകുപ്പ്, സെക്യൂരിറ്റി വിഭാഗം, റിസപ്‌ഷൻ കൗണ്ടർ & ആശുപത്രി വകുപ്പ്, ഫ്ലീറ്റ്/ഗതാഗത വകുപ്പ്, സ്കൂൾ സ്റ്റോർ, ഐടി വകുപ്പ് എന്നിവയുടെ ഭരണ നിയന്ത്രണം എന്നീ ഉത്തരവാദിത്തങ്ങൾ ഭംഗിയായി ഭംഗിയായി കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവ ഉൾപ്പെടുന്നു. ചുരുക്കത്തിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ പഠ്യേതര വിഷയങ്ങൾ മിക്കതിലും ജ്ഞാനം ഉണ്ടായിരിക്കണം എന്നതാണ് സർക്കുലർ പറയുന്നത്.

വിദ്യാഭ്യാസ യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. വിദൂര പഠനത്തിൽ നേടിയ ബിരുദം, ഓൺലൈൻ ബിരുദം എന്നിവ സ്വീകാര്യമല്ല.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് ലോക്ക്

ഓൺലൈൻ ആയി അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക:

ന്യൂസ്ഡ്യൂൺസ് ഗ്രൂപ്പിൽ ചേരാം…ആദ്യം അറിയാം. ക്ലിക്ക് ചെയ്യൂ

2) FMO – ഫെസിലിറ്റി മാനേജ്‍മെന്റ് ഓഫീസർ – ഊർജ്ജസ്വലനും പരിചയസമ്പന്നനുമായ ഒരു പ്രൊഫഷണലിനെയാണ് ഈ തസ്തികയിലേക്ക് അന്വേഷിക്കുന്നത്. അംഗീകൃത സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദമോ ഡിപ്ലോമയോ നേടിയിരിക്കണം, കൂടാതെ അറ്റകുറ്റപ്പണി, ഇലക്ട്രിക്കൽ, പ്ലംബിംഗ്, ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ് എന്നീ മേഖലകളിലെ പരിചയവും ഉണ്ടായിരിക്കണം. ഫെസിലിറ്റി മാനേജ്മെന്റ് കോർഡിനേറ്റർ എന്ന നിലയിൽ, സ്‌കൂൾ സൗകര്യങ്ങൾക്കായുള്ള അറ്റകുറ്റപ്പണി, നവീകരണ പദ്ധതികൾ ആസൂത്രണം ചെയ്യൽ, മേൽനോട്ടം വഹിക്കൽ എന്നിവ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടും. പതിവായി പരിശോധനകൾ നടത്തുക, അംഗീകൃത കരാറുകാരുമായും വിതരണക്കാരുമായും സഹകരിക്കുക, എല്ലാ ജോലികളും സുരക്ഷയും ഗുണനിലവാരവും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നിവയും ഉത്തരവാദിത്തങ്ങൾ ആണ്. പ്രാദേശിക കെട്ടിട കോഡുകളുമായും സുരക്ഷാ മാനദണ്ഡങ്ങളുമായും പരിചയം ഉണ്ടായിരിക്കുന്നത് ഒരു അധിക നേട്ടമാണ്. ഓട്ടോകാഡ് പോലുള്ള പ്രോഗ്രാമുകളിലെ പ്രാവീണ്യം, ശക്തമായ പ്രശ്നപരിഹാര കഴിവുകൾ, സുസ്ഥിര അറ്റകുറ്റപ്പണി രീതികളെക്കുറിച്ചുള്ള അറിവ് എന്നിവ ഈ തസ്തികയിൽ അത്യാവശ്യമാണ്.

CLICK HERE TO VIEW ONLINE

പ്രസ്തുത മേഖലകളിൽ 5 വർഷത്തെ പ്രവർത്തന പരിചയം അപേക്ഷിക്കുന്ന ആൾക്ക് ഉണ്ടായിരിക്കണം. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ ഡിപ്ലോമ. വിദൂര പഠനത്തിൽ നേടിയ ബിരുദം, ഓൺലൈൻ ബിരുദം എന്നിവ സ്വീകാര്യമല്ല.

ഓൺലൈൻ ആയി അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക:

ന്യൂസ്ഡ്യൂൺസ് ഗ്രൂപ്പിൽ ചേരാം…ആദ്യം അറിയാം. ക്ലിക്ക് ചെയ്യൂ

Advertisement

Related Articles

Back to top button