നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 29 ന് യു എ ഇ യിൽ പൊതു അവധിയായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 29 സെപ്റ്റംബർ വെള്ളിയാഴ്ച്ച ആയതിനാൽ, ശനിയും ഞായറും അവധി ഉള്ളവർക്ക് മൂന്ന് ദിവസം തുടരെ അവധിയുള്ള ഒരു വാരാന്ത്യം പ്രതീക്ഷിക്കാം.
നബിദിനത്തോടനുബന്ധിച്ചുള്ള അവധി പൊതുമേഖലാ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും, ശമ്പളത്തോടു കൂടിയുള്ള അവധി ആയിരിക്കും എന്ന് അറിയിപ്പിൽ പറയുന്നു.
Advertisement