
ഗൾഫിലെ തന്നെ ഏറ്റവും വലിയ സ്‌കൂളുകളിൽ ഒന്നും, യു എ ഇ യിലെ ഇന്ത്യക്കാരുടെ അഭിമാനവുമായ ഷാർജ ഇന്ത്യൻ സ്‌കൂളിൽ ഏതാനും ക്‌ളാസുകളിലേക്ക് പരിമിതങ്ങളായ സീറ്റുകൾ ഒഴിവ് ഉണ്ടെന്ന് അറിയിപ്പ് വന്നു.
സാധാരണ ഗതിയിൽ അധ്യയന വർഷത്തിനിടയിൽ വരുന്ന അത്രയും ഒഴിവുകൾ ഇല്ലെങ്കിലും പ്രവേശന പരീക്ഷയിൽ മുൻപന്തിയിൽ വരുന്ന ഏതാനും കുട്ടികൾക്ക് ഈ വർഷം പ്രവേശനം ലഭിച്ചേക്കാം.

ആൺകുട്ടികളുടെ സ്‌കൂളിലേക്ക് മുകളിൽ പറഞ്ഞ ക്‌ളാസുകളിലേക്ക് പ്രവേശനത്തിനായി പരീക്ഷ നടത്തുന്നത് 2025 ഏപ്രിൽ 12 ന് ആണ്. സമയം രാവിലെ 9 മണി മുതൽ 11 മണി വരെ. സ്ഥലം – ഷാർജ ഇന്ത്യൻ സ്‌കൂൾ – ജുവൈസ. പ്രവേശന പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ രാവിലെ 8:45 മണിക്ക് സ്‌കൂളിൽ എത്തിച്ചേരണം.
11 ആം ക്‌ളാസിലെ കൊമേഴ്‌സ് മാർക്കറ്റിംഗ് ആൻഡ് സോഷ്യോളജി വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവ് ഉണ്ട്.
പ്രവേശനം ലഭിക്കുന്നത് ഇനിപ്പറയുന്ന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്:

1) സീറ്റുകളുടെ ലഭ്യത
2) നിർദ്ദിഷ്ട സമയത്തിനുള്ളിൽ ആവശ്യമുള്ള രേഖകളുടെ സമർപ്പണം
3) പരീക്ഷയിലെ ഫലം ‘
4) ഇന്റർവ്യൂവിലെ പ്രകടനവും, സ്‌കൂളിലെ / സ്‌കൂളുകളിലെ മുൻകാല പ്രകടനം
തൊട്ടുമുൻപ് പഠിച്ചിരുന്ന സ്‌കൂളിൽ നിന്നുള്ള പഠന സംബദ്ധമായ രേഖകൾ സമർപ്പിക്കേണ്ടത് അത്യാവശ്യമാണ്.
പെൺകുട്ടികളുടെ സ്‌കൂളിലേക്കുള്ള 2 ആം ക്ലാസ് മുതൽ 9 ആം ക്ലാസ് വരെയുള്ള ഏതാനും ഒഴിവുകളിലേക്കുള്ള പ്രവേശന പരീക്ഷ ഷാർജ ഗുബൈബയിലുള്ള സ്‌കൂളിൽ 2025 ഏപ്രിൽ 8, 9 എന്നീ തീയതികളിൽ രാവിലെ 9 മണിക്ക് നടക്കും. പ്രവേശന പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ രാവിലെ 8:45 മണിക്ക് സ്‌കൂളിൽ എത്തിച്ചേരണം.
ന്യൂസ്ഡ്യൂൺസ് ഗ്രൂപ്പിൽ ചേരാം…ആദ്യം അറിയാം. ക്ലിക്ക് ചെയ്യൂ…