500,000 ദിർഹം സമ്മാനവുമായി ഷാർജ സമ്മർ പ്രൊമോഷൻ
സെപ്റ്റംബർ 3 വരെ നടക്കുന്ന ഷാർജ സമ്മർ പ്രമോഷന്റെ 20-ാമത് എഡിഷനിൽ ഷോപ്പിംഗ് പ്രേമികളെ കാത്തിരിക്കുന്നത് അര മില്യണിലധികം ദിർഹത്തിന്റെ സമാനങ്ങൾക്കായുള്ള റാഫിൾ നറുക്കെടുപ്പുകളാണ്.
ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌സിസിഐ) സംഘടിപ്പിക്കുന്ന പരിപാടിയിൽ ഷോപ്പിംഗ് മാളുകൾ ഏറ്റവും ആകർഷകമായ സമ്മാനങ്ങൾ അവതരിപ്പിക്കാനും റെക്കോർഡ് എണ്ണം ഉപഭോക്താക്കളെ ആകർഷിക്കാനുമുള്ള പരസ്‌പര മത്സരത്തിലാണ്.
വലിയ സമ്മാനങ്ങൾ കൂടാതെ, മാളിലെ ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര ബ്രാൻഡുകളുടെ വിലയിൽ 75 ശതമാനം വരെ കിഴിവും ലഭിക്കും.
Advertisement