ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 32 ഖണ്ഡിക എ പ്രകാരം, വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുക, റോഡിൽ നിന്ന് ശ്രദ്ധ തിരിക്കുക, ഖണ്ഡിക ബി: വാഹനം ഓടിക്കുമ്പോൾ ഏതെങ്കിലും തരത്തിൽ റോഡിൽ നിന്ന് ശ്രദ്ധ തിരിയുകയാണെങ്കിൽ ഇനിമുതൽ 800 ദിർഹം പിഴയും, ഡ്രൈവിംഗ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് റാസൽഖൈമ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ കേണൽ ഡോ. മുഹമ്മദ് അബ്ദുല്ല അൽ ബഹാർ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗവും റാസൽഖൈമ പോലീസ് ജനറൽ കമാൻഡും ചേർന്ന് ‘ഫോണില്ലാതെ വാഹനമോടിക്കുക’ എന്ന ആപ്തവാക്യം ഉയർത്തി ട്രാഫിക് ബോധവത്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
വാഹനമോടിക്കുന്ന വാഹനമോടിക്കുന്നവർ തങ്ങളുടെ ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയാണെന്നും പോലീസ് ഓർമിപ്പിക്കുന്നു.
Advertisement