Gulf

ജനുവരിയിൽ വിമാനയാത്രാ നിരക്ക് കുറയും

Advertisement

സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ദുബായിലേക്ക് അഭൂതപൂർവമായ നിരക്കിലാണ് വിമാന യാത്രികർ എത്തിയത്. ഏകദേശം 60% ഉയർച്ചയാണ് കഴിഞ്ഞ കാലയളവിനേക്കാൾ 2023 ൽ രേഖപ്പെടുത്തിയത്. ഇതിനോടനുബന്ധിച്ച് എല്ലാ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലേക്കും ദുബായിൽ നിന്നുള്ള നിരക്കും വർധിച്ചിരുന്നു.

ഇന്ത്യയിലേക്ക്, പ്രേത്യേകിച്ച് കേരളത്തിലേക്ക് യു എ യിൽ നിന്ന് മുഴുവൻ കേന്ദ്രങ്ങളിൽ നിന്നും വളരെ ഉയർന്ന നിലക്കായിരുന്നു ഡിസംബർ 2023 വരെ അനുഭവപ്പെട്ടിരുന്നത്.

എന്നാൽ 2024 ജനുവരി പകുതിയോടുകൂടി ഏകദേശം 50% നിരക്കിളവ് ആണ് യു എ ഇ യിലെ എല്ലാ പ്രധാന ട്രാവൽ ഏജൻസികളും പ്രവചിക്കുന്നത്. ഉത്സവ സീസണിൽ ദുബായിലേക്ക് വന്ന വിമാന യാത്രികരിൽ ഉണ്ടായിട്ടുള്ള കുറവ് ആണ് ഇതിനു പ്രധാന കാരണമായി പറയുന്നത്.

പ്രധാനമായും അമേരിക്ക, യൂറോപ്പ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്ക് ആണ് കൂടുതൽ നിരക്കിളവ് ലഭിക്കാൻ പോകുന്നത്. മൊത്തത്തിൽ ഉള്ള നിരക്ക് കുറയുന്നതിന് അനുസൃതമായി, ഇന്ത്യയിലേക്ക് ഉള്ള നിരക്കുകളിലും ഇളവ് പ്രതീക്ഷിക്കുന്നു.

ലണ്ടൻ യാത്രക്ക് 5100 ദിർഹത്തിനു മുകളിൽ ഉള്ള നിരക്ക് 2500 നു താഴെ എത്തും എന്നാണ് പ്രവചനം. അതെ പോലെ ന്യൂ യോർക്ക് – ദുബായ് യാത്രയ്ക്ക് 6500 ദിര്ഹത്തിൽ നിന്ന് 3500 ആയി കുറയും, ഫിലിപ്പീൻസിലെ മനിലയിലേക്ക് 5000 ൽ നിന്ന് 2000 ആയി കുറയും, പാരീസ് – അബുദാബി യാത്രയ്ക്ക് 6400 ൽ നിന്ന്
2700 ആയും കുറഞ്ഞേക്കാം എന്നാണ് ഏജൻസികളെ ഉദ്ധരിച്ച് മാധ്യമ വാർത്തകൾ.

വായിക്കാം: ഇന്നത്തെ തൊഴിലവസരങ്ങൾ 01-01-2024

Advertisement

Related Articles

Back to top button
close