
അന്താരാഷ്ട്ര പ്രശനങ്ങളുടെ ആധിക്യം കാരണം ക്രൂഡ് ഓയിൽ വിലയിലെ കയറ്റിറക്കങ്ങൾ നിത്യ സംഭവം ആയിക്കൊണ്ടിരിക്കുന്നു. ഇതിനാൽ അന്താരാഷ്ട്ര തലത്തിൽ ഉപയോക്താക്കൾക്കും ഇതിന്റെ നഷ്ട ലാഭങ്ങൾ ഉണ്ടാവുന്നതും സാധാരണമായിരിക്കുകയാണ്.
യു എ യിൽ കഴിഞ്ഞ ചില മാസങ്ങളായി ഇന്ധന വിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ ജൂലൈ മാസത്തിൽ താരതമ്യേന അൽപം കൂടുതൽ വില കൊടുക്കേണ്ടതായി വന്നിരുന്നു . യു എ ഇ ദിർഹമിൽ ജൂണിനെ അപേക്ഷിച്ച് ജൂലൈ മാസത്തിൽ ഉണ്ടായ വ്യത്യാസം ഇങ്ങനെ ആയിരുന്നു:

സൂപ്പർ 98 – 2.58 ൽ നിന്ന് 2.70 ആയി ഉയർന്നു
സ്പെഷ്യൽ 95 – 2.47 ൽ നിന്ന് 2.58 ആയി ഉയർന്നു
ഇ പ്ലസ് 91 – 2.39 ൽ നിന്ന് 2.51 ആയി ഉയർന്നു
ഡീസൽ – 2.42 ൽ നിന്ന് 2.63 ആയി ഉയർന്നു
അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിന് ജൂൺ രണ്ടാം വാരം ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. യു എ ഇ യിലെയും മറ്റെല്ലാ രാജ്യങ്ങളിലെയും ഇന്ധന വില നിയന്ത്രിക്കുന്ന പ്രധാന ഘടകം ക്രൂഡ് ഓയിൽ വിലയാണ്. 13 ശതമാനത്തോളം ക്രൂഡ് ഓയിൽ ജൂണിന്റെ രണ്ടാം പാതിയിൽ ക്രൂഡ് വില കുറഞ്ഞ സാഹചര്യത്തിൽ ജൂലൈ 31 ന് രാജ്യത്തെ പെട്രോളിയം മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ധന വില നിയന്ത്രണ കമ്മിറ്റി പുറപ്പെടുവിക്കുന്ന വിലവിവര പട്ടിക പ്രതീക്ഷയോടെയാണ് ഉപയോക്താക്കൾ കാത്തിരിക്കുന്നത്.
സ്കൂളുകൾക്ക് മധ്യകാല വേനലവധി പ്രഖ്യാപിച്ചു.
ഷാർജ ഇന്ത്യൻ സ്‌കൂളിൽ പ്രധാന തസ്തികകളിൽ തൊഴിലവസരം
ന്യൂസ്ഡ്യൂൺസ് ഗ്രൂപ്പിൽ ചേരാം…ആദ്യം അറിയാം. ക്ലിക്ക് ചെയ്യൂ…