ചന്ദ്രയാൻ 3 ന്റെ ചരിത്ര വിജയത്തിന് ശേഷം ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണകേന്ദ്രം ISRO യും ജപ്പാൻ ബഹിരാകാശ പര്യവേക്ഷണകേന്ദ്രം JAXA യും ചേർന്നാകും എന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയ വഴിയാണ് ലൂണാർ പോളാർ എക്സ്പ്ലൊറേഷൻ മിഷൻ (LUPEX) എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭത്തെ കുറിച്ച് ആദ്യം വാർത്ത പുറത്ത് വിട്ടത്.
6 മാസം നീണ്ടുനിൽക്കുന്ന ഈ പര്യവേഷണം 2026 ൽ നടപ്പാക്കാൻ ആണ് ഉദ്ദേശിക്കുന്നത്.
ചന്ദ്രയാൻ 3 പോലെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആവും ലൂപ്പക്‌സും ഇറങ്ങുക. അവിടെ ജലത്തിൻറെ സാന്നിധ്യവും പര്യവേഷകർക്ക് അത് എങ്ങിനെയെല്ലാം ഉപയോഗപ്പെടുത്താം എന്നുമാവും പരിശോധന.
ഇതിന്റെ ഫലം അനുസരിച്ചാവും എത്രമാത്രം ജലം ഭൂമിയിൽ നിന്ന് കൊണ്ടുപോയാലാണ് പര്യവേഷകർക്ക് ചന്ദ്രനിൽ നിശ്ചിത കാലത്തേക്ക് ഉള്ള ഉപയോഗങ്ങൾക്ക് തികയുക എന്നറിയാൻ കഴിയൂ.
ചന്ദ്രനിലെ ജലം എന്നത് ഏറ്റവും അമൂല്യമായ ഒരു വസ്തുവാകും അവിടെ. ശ്വസിക്കാനുള്ള ഓക്സിജൻ ആയും, റോക്കറ്റ് ഇന്ധനമായ ഹൈഡ്രജൻ ആയും, വികിരണ പ്രതിരോധ വസ്തുവായും, എല്ലാറ്റിനും ഉപരി, കുടിവെള്ളം ആയും ഒക്കെ ജലത്തിന്റെ ആവശ്യമേറും.