Gulf

ഗാർഹിക തൊഴിലാളികൾ തൊഴിലിടം മാറിയാൽ 50000 ദിർഹം പിഴ

Advertisement

വീട്ടുജോലിക്കാർ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യുന്നത് പിടിക്കപ്പെട്ടതിനാൽ 153 തൊഴിലുടമകളുടെ ഫയലുകൾ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) ഈയിടെ ബ്ലോക്ക് ചെയ്തു. കൂടാതെ ഭീമമായ പിഴയും ചുമത്തി.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവയ്‌ക്കൊപ്പം കഴിഞ്ഞ രണ്ട് മാസമായി രാജ്യത്തുടനീളമുള്ള നിയമം തെറ്റിക്കുന്ന ഇത്തരം തൊഴിലാളികളെ പരിശോധിക്കുന്നതിനുള്ള സംയുക്ത കാമ്പെയ്‌നുകളുടെ ഭാഗമായാണിത്.

പിടിക്കപ്പെട്ട തൊഴിലുടമകൾക്ക് പുതിയ ഗാർഹിക തൊഴിലാളി പെർമിറ്റുകൾ നിഷേധിക്കുന്നത് കൂടാതെയാണ് പിഴകൾ നേരിടേണ്ടിവരുന്നത്. ഇത് കൂടാതെ അവർക്കെതിരെ ആവശ്യമായ നിയമപരവും സാമ്പത്തികവുമായ നടപടികൾ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുന്നു, അതിൽ 50,000 ദിർഹം വരെ പിഴയും ഉൾപ്പെടുന്നു.

ഗാർഹിക തൊഴിലാളികളെ സംബന്ധിച്ച 2022-ലെ 9-ാം നമ്പർ ഫെഡറൽ ഡിക്രി-നിയമവും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും അനുസരിച്ചാണ് ഈ നടപടികൾ.

വായിക്കാം: ഇന്നത്തെ തൊഴിലവസരങ്ങൾ

CLICK TO BUY HAND BOOK ON LABOUR LAW

Advertisement

Related Articles

Back to top button
close