ഇന്ത്യയ്ക്ക് പുറത്ത് ഉള്ള ഏറ്റവും വലിയ ഇന്ത്യൻ സ്‌കൂളുകളിൽ ഒന്നായ ഷാർജ ഇന്ത്യൻ സ്‌കൂളിലെ 2024 -25 വർഷത്തേക്ക് ഉള്ള കെജി1 അഡ്മിഷന് വേണ്ടിയുള്ള അപേക്ഷ ഇപ്പോൾ സമർപ്പിക്കാം. ഇത് സംബന്ധിച്ചുള്ള സ്‌കൂളിന്റെ അറിയിപ്പ് സാമൂഹിക മാധ്യമങ്ങൾ വഴിയും, സ്‌കൂളിന്റെ വെബ്സൈറ്റ് വഴിയും, സ്‌കൂൾ നടത്തുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ മെമ്പർമാർക്ക് SMS വഴിയും അറിയിപ്പ് ലഭിച്ചു.
CBSC സിലബസ് പിന്തുടരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഷാർജ ഇന്ത്യൻ സ്‌കൂൾ. ഏകദേശം 15000 കുട്ടികൾ ആണ് KG മുതൽ 12 ആം ക്‌ളാസ് വരെയുള്ള ആൺ പെൺ വിഭാഗങ്ങളിലെ മൊത്തം കണക്ക്.
മാർച്ച് മാസത്തിൽ ആരംഭിക്കുന്ന ക്‌ളാസ്സുകൾക്ക് അടുത്ത മാസത്തോടു കൂടി അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുപ്പ് നടത്തും. അപേക്ഷിക്കുന്ന എല്ലാ കുട്ടികൾക്കും അഡ്മിഷൻ ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ നറുക്കെടുപ്പ് മുഖേനയാണ് പ്രവേശനം നൽകുന്നത്.
CBSE യുടെയും SPEA യുടെയും കർശന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആണ് പ്രവേശന പ്രക്രിയ നടത്തുന്നത്. അപേക്ഷകർക്ക് സമയാ സമയങ്ങളിൽ SMS മുഖേനയോ ഇമെയിൽ മുഖേനയോ അറിയിപ്പുകൾ ലഭിക്കുന്നതാണ് .
2019 ഏപ്രിൽ 1 നും 2020 മാർച്ച് 31 നും ഇടയ്ക്ക് ജനിച്ച കുട്ടികൾക്ക് ആണ് KG 1 ൽ ഇപ്പോൾ പ്രവേശനം ലഭിക്കുക. അതായത് 2024 മാർച്ച് 31 ന് കുട്ടിക്ക് 4 വയസ്സ് പൂർത്തിയായിരിക്കണം.
മുകളിൽ പറഞ്ഞ തീയതികൾ പ്രകാരം, 5 വയസ്സ് ആയ കുട്ടികൾക്ക് KG 2 വിലേക്കും, 6 വയസ്സായ കുട്ടികൾക്ക് ഒന്നാം ക്‌ളാസ്സിലേക്കും മാത്രമേ അപേക്ഷിക്കാനും പ്രവേശനം ലഭിക്കാനും സാധ്യത ഉള്ളൂ.
അപേക്ഷ ഫീസ് 210 ദിർഹം ആണ്. സ്‌കൂളിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്യാം. അപേക്ഷാ ഫീസ് അടയ്ക്കുന്നത് പ്രവേശനം ലഭിക്കും എന്നതിന് ഉള്ള ഉറപ്പ് അല്ല.
അപേക്ഷിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വായിക്കാം: ഗാർഹിക തൊഴിലാളികൾ തൊഴിലിടം മാറിയാൽ