Gulf

പുതുവർഷം പ്രമാണിച്ച് ദുബായിലെ പ്രധാന റോഡുകൾ അടച്ചിടും

Advertisement

ഡിസംബർ 31 ന് വൈകുന്നേരം 4 മണി മുതൽ ദുബായ് പോലീസ് പുതുവത്സര ആഘോഷങ്ങൾക്കായി റോഡുകൾ അടച്ചിടും
.
ഡൗൺടൗൺ ഏരിയയിലേക്കും മറ്റ് ജനപ്രിയ സ്ഥലങ്ങളിലേക്കും വരുന്ന സന്ദർശകരോടും താമസക്കാരോടും അവരുടെ യാത്രകൾ നേരത്തെ ആരംഭിച്ച് പൊതുഗതാഗത സംവിധാനം പരമാവധി ഉപയോഗിക്കാൻ ദുബായ് പോലീസ് നിർദ്ദേശിക്കുന്നു.

റോഡുകൾ അടയ്ക്കുന്ന സമയക്രമം ഇങ്ങനെ:

  • മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് വൈകിട്ട് നാലിന് അടയ്ക്കും
  • ഫിനാൻഷ്യൽ റോഡിന്റെ മുകളിലത്തെ ലേൻ രാത്രി 9 മണിക്ക് അടയ്ക്കും
  • ഫിനാൻഷ്യൽ സെന്റർ സെന്റ് ലോവർ ഡെക്കിൽ വൈകുന്നേരം 4 മണിക്ക് അടയ്ക്കും.
  • അൽ അസയേൽ റോഡ് വൈകിട്ട് നാലിന് അടയ്ക്കും
  • അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് വൈകുന്നേരം 4 മണി മുതൽ അടച്ചിടും
  • അൽ സുകുക്ക് സ്ട്രീറ്റ് രാത്രി 8 മണി മുതൽ അടച്ചിടും
  • ബുർജ് ഖലീഫ റോഡ്, വൈകുന്നേരം 4 മണിക്ക് അടയ്ക്കും.

ഈ റോഡുകളിൽ നിന്നുള്ള എല്ലാ ഗതാഗതവും ഷെയ്ഖ് സായിദ് റോഡിലേക്ക് തിരിച്ചുവിടും. ദുബായിലെ പ്രധാന ഹൈവേയായ ഈ റോഡ് രാത്രി 9 മണിക്ക് എല്ലാത്തരം ഗതാഗതത്തിൽ നിന്നും മുക്തമാക്കും.

വായിക്കാം: ഉപഭോക്തൃ നിയമ ലംഘനം നടത്തിയാൽ..

Also Read: How to recharge Salik Online?

Advertisement

Related Articles

Back to top button
close