Gulf

എത്തിഹാദ് എയർ കോഴിക്കോട്ടേക്ക്

Advertisement

പുതിയ അവസരങ്ങൾ മുതലാക്കി കമ്പനിയുടെ വളർച്ചയ്ക്ക് ഒപ്പം അതിഥികൾക്കും യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം നൽകുക, കൂടുതൽ സ്ഥലങ്ങളിലേക്ക് പറന്ന് ഫലപ്രാപ്തിനേടുക എന്നീ ഉദ്ദേശത്തോടെ അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന എത്തിഹാദ് എയർ വേസ്‌ പുതിയ സ്ഥലങ്ങളിലേക്ക് പറക്കാൻ തയ്യാറെടുക്കുന്നു.

പുതിയതായി ചേർത്ത എയർപോർട്ടുകളിൽ മലാഗ, മൈക്കോനോസ്, ലിസ്ബൺ, കൊൽക്കത്ത, സെന്റ് പീറ്റേഴ്സ്ബർഗ്, ഡസൽഡോർഫ്, കോപ്പൻഹേഗൻ, ഒസാക്ക, ബോസ്റ്റൺ എന്നിങ്ങനെ ഈ വർഷം ഒമ്പത് പുതിയ റൂട്ടുകൾ ആണുള്ളത്.

കൂടാതെ ഇപ്പോഴുള്ള എയർപോർട്ടുകളിലേക്ക് ഉള്ള സർവീസുകളുടെ എണ്ണവും കൂട്ടുന്നുണ്ട്. ചെന്നൈ, ഇസ്‌ലാമാബാദ്, കൊച്ചി, മാഡ്രിഡ്, മിലാൻ, മ്യൂണിക്ക്, റോം, ഫുക്കറ്റ് എന്നിവടങ്ങൾ ഇതിൽ പെടും.

മലയാളികൾക്ക് സന്തോഷിക്കാനുള്ള വകയും ഉണ്ട്. 2024 ജനുവരിയിൽ കോഴിക്കോട്ടേക്കും, തിരുവനന്തപുരത്തിനും ഇത്തിഹാദ് അബുദാബിയിൽ നിന്ന് പറക്കും.

Advertisement

Related Articles

Back to top button
close