
Pack MORE for LESS എന്ന ആപ്തവാക്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് കുറഞ്ഞ നിരക്കിൽ കൂടുതൽ ലഗേജ് കൊണ്ടുപോകാൻ അവസരം ഒരുക്കുന്നു. ടിക്കറ്റിനൊപ്പം സാധാരണ അനുവദിച്ചിട്ടുള്ള ലഗേജ് ഭാരം കൂടാതെ അധികം കൊണ്ടുപോകുന്നതിനാണ് പുതിയ ഓഫർ.
ഷാർജയിൽ നിന്ന് കണ്ണൂർ, ചണ്ഡീഗഡ്, സൂററ്റ്, തിരുച്ചിറപ്പള്ളി, വാരാണസി, കോഴിക്കോട്, അമൃത് സർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 5 കിലോ അധികം കൊണ്ടുപോകാൻ 49 ദിർഹം, 10 കിലോയ്ക്ക് 99 ദിർഹം, 15 കിലോയ്ക്ക് 199 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.
സെപ്റ്റംബർ 30 വരെ ബുക്ക് ചെയ്യുന്നതും 2023 ഒക്ടോബർ 19 വരെ യാത്ര ചെയ്യുന്നതിനുമുള്ള ടിക്കറ്റുകൾക്കൊപ്പം ആണ് ഓഫർ ഉള്ളത്.
ദുബായ്, റാസൽഖൈമ, അലെയ്ൻ, അബുദാബി എന്നിവടങ്ങളിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളിലും ഇതേ കാലയളവിൽ ഈ ഓഫർ ഉണ്ട്.
എന്നാൽ ഷാർജയിൽ നിന്ന് ഡൽഹി, മുംബൈ, വിജയവാഡ, ഇൻഡോർ എന്നിവടങ്ങളിലേക്ക് സൗജന്യമായി 5 കിലോ കൂടുതൽ കൊണ്ടുപോകാൻ കഴിയും. ഇവിടങ്ങളിലേക്ക് 10 കിലോയ്ക്ക് 49 ദിർഹവും, 15 കിലോയ്ക്ക് 199 ദിർഹവും ആണ് നിരക്ക്.
കൂടുതൽ വിവരങ്ങൾക്ക് airindiaexpress.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.