ദുബായ് പബ്ലിക് പ്രോസിക്യൂഷന്റേതാണ് ഈ മുന്നറിയിപ്പ്.
യു എ ഇ വിസയിലോ അതിന്റെ കോപ്പിയിലോ ഏതെങ്കിലും വിധത്തിൽ സ്വയം മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചാൽ ഇനി കഠിന ശിക്ഷവിധിയാകും ലഭിക്കുക. ഇതിനായുള്ള നിയമ ഭേദഗതി നിലവിൽ വന്നു.
നിയമ ലംഘനമാണ് എന്ന അറിവോടെ വിസയിൽ വരുത്തുന്ന മാറ്റങ്ങൾക്ക് ഇനി മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന ഗുരുതര നടപടി ആണ്.
നിയമത്തിന്റെ മറ്റൊരു പ്രത്യേകത എന്നത്, കൃത്രിമം കാണിച്ചിട്ടുള്ള ഒരു രേഖ ആണെന്ന് അറിഞ്ഞിട്ടും അത് സ്വീകരിക്കുന്ന ആളിനും തത്തുല്യമായ ശിക്ഷ ലഭിക്കും. ഇത്തരം കുറ്റകൃത്യങ്ങൾ ഇനി മുതൽ പിഴ അടച്ച് ഒഴിവാക്കാൻ സാധിക്കുന്നവയല്ല.
Advertisement