
ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 79-ാം വാർഷികത്തോടനുബന്ധിച്ച് വിമാന ടിക്കറ്റുകൾക്ക് എയർ ഇന്ത്യ, എക്സ്പ്രസ്സ് ഇളവ് പ്രഖ്യാപിച്ചു. ആഭ്യന്തര, അന്തർദേശീയ ടിക്കറ്റുകൾക്ക് യഥാക്രമം 1,279 രൂപ (53.50 ദിർഹം) മുതൽ 4279 രൂപ (179 ദിർഹം) വരെ വിലക്കുറവുണ്ട്. ‘ ഫ്രീഡം സെയിലിൻ്റെ ‘ ഭാഗമായി യു എ ഇ ഉൾപ്പെടെ ദേശീയ, അന്തർദേശീയ വിമാനങ്ങളിലായി അഞ്ച് ദശലക്ഷം സീറ്റുകളാണ് മുന്നോട്ട് വയ്ക്കുന്നത്.
യു എ ഇ യിൽ താമസിക്കുന്ന 3.7 ദശലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പൗരന്മാർക്കും, യു എ ഇ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിലേയ്ക്ക് സന്ദർശനം നടത്തുന്ന വിനോദ സഞ്ചാരികൾക്കും ഈ സെയിൽ പ്രയോജനം നൽകുന്നതാണ്.

ഫ്രീഡം സെയിലിൻ്റെ ഭാഗമായി 38 ദേശീയ എയർപോർട്ടുകളേയും 17 അന്താരാഷ്ട്ര എയർപോർട്ടുകളേയും ബന്ധിപ്പിക്കുന്ന 500 – ലധികം ദൈനംദിന വിമാന സർവ്വീസുകൾ ഇത് നടത്തുന്നു.
2025 ഓഗസ്റ്റ് 10 ഞാറാഴ്ച്ച മുതൽ എയർലൈൻ വെബ്സൈറ്റിലും, ആപ്പിലുമായി വിൽപ്പന ആരംഭിച്ചു. 2025 ഓഗസ്റ്റ് 15 വരെ ബുക്കിംഗ് ലഭ്യമാകും. ഓണം, ദുർഗ്ഗാ പൂജ, ദീപാവലി, ക്രിസ്മസ്, മറ്റ് അവധി ദിനങ്ങൾ ഉൾപ്പെടെ 2025 ഓഗസ്റ്റ് 19 മുതൽ 2026 മാർച്ച് 31 വരെയാകും ഈ ഓഫർ പ്രകാരം യാത്ര ചെയ്യാൻ സാധ്യമാകുക.
വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്ക് പ്രത്യേക നിരക്കുകളും, ആനുകൂല്യങ്ങളും എയർലൈൻ നൽകുകയും ചെയ്യുന്നു.
ആദ്യാക്ഷരം പകരാൻ കവി പ്രഭാവർമ എത്തുന്നു
ന്യൂസ്ഡ്യൂൺസ് ഗ്രൂപ്പിൽ ചേരാം…ആദ്യം അറിയാം. ക്ലിക്ക് ചെയ്യൂ…