സൗദി ഗ്രാൻഡ് മോസ്‌ക്കിൽ റോബോട്ട് സൗകര്യം
ഇനി മുതൽ ഗ്രാൻഡ് മോസ്‌ക്കിൽ ഫത്‌വ തേടുന്ന സന്ദർശകരുടെ അന്വേഷണങ്ങൾക്ക് ഉത്തരം നൽകാൻ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന യന്ത്രമനുഷ്യന്റെ സഹായം.
തീർഥാടകരെയും ഉംറ നിർവഹിക്കുന്നവരെയും അനുഷ്ഠാനങ്ങളും ഫത്‌വകളും ഒരേസമയം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത മനസിലാക്കി കൊടുക്കാമെന്നതാണ് ഇതിന്റെ സവിശേഷത.
അറബിയുൾപ്പടെ പതിനൊന്ന് ഭാഷകളിലേക്ക് ഇത് വിവർത്തനം ചെയ്യും. ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, പേർഷ്യൻ, ടർക്കിഷ്, മലായ്, ഉറുദു, ചൈനീസ്, ബംഗാളി, ഹൗസ എന്നിവയാണ് മറ്റ് ഭാഷകൾ.
നാല് ചക്രങ്ങളുള്ള, യഥേഷ്ടം മാറ്റി സ്ഥാപിക്കാവുന്ന റോബോട്ടിൽ ഉയർന്ന ശബ്ദനിലവാരത്തിലുള്ള സ്പീക്കറുകളും മൈക്രോഫോണും ഘടിപ്പിച്ചിട്ടുണ്ട്. ഇത് മൂലം വ്യക്തവും മികച്ചതുമായ ശബ്ദ സംപ്രേക്ഷണം ഉറപ്പാക്കുന്നു. 5 GHz വയർലെസ് നെറ്റ്‌വർക്ക് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
Advertisement