1982 ൽ തുടങ്ങിയ ഷാർജ അന്താരാഷ്ട്ര പസ്തോകോത്സവത്തിന്റെ 43 ആം പതിപ്പ് ഇന്ന് ആരംഭിക്കുന്നു. നവംബർ 6 മുതൽ 17 വരെ നടക്കുന്ന ഈ അക്ഷരോത്സവത്തിന്റെ ഇപ്രാവശ്യത്തെ അതിഥി രാജ്യം മൊറോക്കോ ആണ്. കോർണിഷ് ഭാഗത്തു കൂടിയുള്ള വാതിലിന്റെ വലതു ഭാഗത്തെ ആദ്യ പവലിയൻ അതിഥി രാജ്യത്തിനുള്ളതാണ്. ഇപ്രാവശ്യം അവിടെ മൊറോക്കോയുടെ പവലിയൻ ഭീമാകാരമായ അർദ്ധ വൃത്താകൃതിയിലുള്ള LED സ്ക്രീനുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
എല്ലാ വർഷത്തെയും പോലെ ഈ വർഷവും പുസ്തകോത്സവത്തിന് ഒരു ആപ്ത വാക്യം ഉണ്ട്. ഇത്തവണ അത് “ഒരു പുസ്തകത്തിൽ നിന്ന് ആണ് തുടക്കം” എന്നർത്ഥം വരുന്ന It starts with a book എന്ന ഇംഗ്ലീഷ് വാക്യം ആണ്.
112 രാജ്യങ്ങളിൽ നിന്നുള്ള 4520 എഴുത്തുകാരും പുതിയ പുസ്തകവുമായി 400 എഴുത്തുകാരും ഇത്തവണ പങ്കെടുക്കുന്നുണ്ട്. 234 പ്രസാധകരുടെ യു എ ഇ ആണ് ഏറ്റവും മുന്നിൽ. ഇന്ത്യയിൽ നിന്ന് 52 പ്രസാധകരാണ് ഇക്കുറി ഉള്ളത്.
250 അന്താരാഷ്ട്ര അതിഥികൾ ഇത്തവണ പുസ്തകോത്സവത്തിൽ എത്തുന്നുണ്ട്. 63 രാജ്യങ്ങളിൽ നിന്ന് വരുന്ന ഇവർ നേതൃത്വം കൊടുക്കുന്ന 1357 പരിപാടികൾ അക്ഷരോത്സവത്തെ സമ്പന്നമാക്കും. ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും ഉള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഇക്കുറിയും പുസ്തകോത്സവത്തിൽ എത്തുന്നുണ്ട്. ഇന്ത്യയിൽ നിന്നുമുള്ള ഏതാനും ചില വ്യക്തികളുടെ പേരുകളും, വരുന്ന തീയതിയും, സമയവും, സ്ഥലവും ക്രമമായി താഴെ കൊടുത്തിരിക്കുന്നു:
ഇളയരാജ – 08-10-2024, 8:30 PM – 10:30 PM, ബോൾ റൂം
അശ്വതി ശ്രീകാന്ത് – 10-11-2024, 6 :00 PM – 7:00 PM, ഇന്റലക്ച്വൽ ഹാൾ
ചേതൻ ഭഗത് – 10-11-2024, 7:15 PM – 8:15 PM, ഇന്റലക്ച്വൽ ഹാൾ
ഹുമ ഖുറേഷി – 10-11-2024, 8:30 PM – 9:30 PM, ഫോറം-1
കുനാൽ കപൂർ – 12-11-2024, 8:45 AM – 9:45 AM, കുക്കറി കോർണർ – ഹാൾ 6
അഖിൽ ധർമജൻ – 15-11-2024 , 8:00 PM – 9:30 PM, ഇന്റലക്ച്വൽ ഹാൾ
റഫീഖ് അഹമ്മദ്, പി പി രാമചന്ദ്രൻ – 16-11-2024, 6:30 PM – 8:00 PM, ഇന്റലക്ച്വൽ ഹാൾ
വായിക്കാം: എന്താണ് ഓൺലൈൻ ഡ്രിപ് പ്രൈസിങ്?