47 ആമത് അന്തരാഷ്ട്ര പുസ്തകോത്സവത്തിൽ യു എ ഇ യിലെ രണ്ട് വലിയ സംഘടനകളായ ഷാർജ ഇന്ത്യൻ അസോസിയേഷനും അക്കാഫ് അസോസിയേഷനും ഭാഗമാകുന്നു. അംഗബലം കൊണ്ട് പ്രവാസി ഇന്ത്യക്കാരുടെ ഏറ്റവും വലിയ കൂട്ടായ്മയായി ദുബായിൽ നിന്ന് അക്കാഫ് അസോസിയേഷനും, ഷാർജയിൽ നിന്ന് ഷാർജ ഇന്ത്യൻ അസോസിയേഷനും അക്ഷര നഗരിയിൽ ഒന്നിച്ചു.
രണ്ടു സംഘടനകളും യു എ ഇ യിലെ ബന്ധപ്പെട്ട സർക്കാരുകളുടെ അനുമതിയോടു കൂടി നിയമാനുസൃതമായി പ്രവർത്തിക്കുന്ന ‘ഔദ്യോഗിക കൂട്ടായ്മകൾ’ ആണ്.
ഇന്ത്യൻ അസോസിയേഷൻ ഷാർജ 2018 മുതൽ തുടർച്ചായി പുസ്തകോത്സവത്തിൽ പവിലിനിയനുകൾ ഇട്ട് സാന്നിദ്ധ്യം അറിയിച്ചു കൊണ്ടിരിക്കുന്നു. അക്കാഫ് അസോസിയേഷൻ ദുബായിൽ ആണ് കേന്ദ്രം എങ്കിലും, ഈ വർഷം മുതൽ ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
അക്കാഫ് തങ്ങളുടെ പ്രവർത്തനോദ്ദേശ്യം സന്ദർശകരെ അറിയിക്കുന്നത് കൂടാതെ, അഫിലിയേറ്റഡ് കോളജുകളിലെ മിടുക്കന്മാരും മിടുക്കികളുമായ എഴുത്തുകാരുടെ കൃതികൾ സ്റ്റാളിൽ പ്രദർശനത്തിനും വില്പനയ്ക്കും വെച്ചിട്ടുണ്ട്. സന്നദ്ധ സേവകരായി കോളജ് അലുംനി മെമ്പർമാർ ആണ് കൗണ്ടർ കൈകാര്യം ചെയ്യുന്നത്.
ഷാർജ ഇന്ത്യൻ അസോസിയേഷനും തങ്ങളുടെ മെമ്പർമാരുടെ തിരഞ്ഞെടുത്ത കഥകളും കവിതകളും ചേർത്ത് നിർമ്മിച്ച കൃതികളായ കഥാജാലകം, കാവ്യജാലകം എന്നിവ വില്പനയ്ക്കും പ്രദർശനത്തിനും വെച്ചിരിക്കുന്നു. കൂടാതെ 7 നവംബർ മുതൽ പ്രശസ്തരെ ഉൾപ്പെടുത്തി കലാപരമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സംവാദങ്ങളും, ശിബിരങ്ങളും, പുസ്തക പ്രകാശനങ്ങളും രാത്രി 8 മുതൽ 9:30 വരെ നടത്തും.
കായംകുളം MSM കോളജ് പൂർവ വിദ്യാർത്ഥിയായ എഴുത്തുകാരൻ അജിത് കണ്ടല്ലൂരിന്റെ പ്രഥമ കഥാ സമാഹാരമായ “ഇസബെല്ല” എന്ന കൃതി ഷാർജ ഇന്ത്യൻ അസോസിയേഷന്റെയും അക്കാഫ് അസോസിയേഷന്റെയും പവിലിയനുകളിൽ ലഭ്യമാണ്. പ്രസ്തുത പുസ്തകത്തിന്റെ പ്രകാശനം 10 നവംബർ ഉച്ച തിരിഞ്ഞ് 3:30 ന് റൈറ്റേഴ്‌സ് ഫോറത്തിൽ വെച്ച് നിർവഹിക്കപ്പെടുന്നു.
7 ആം ഹാളിൽ ZE-7 ആണ് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പവലിയൻ എങ്കിൽ മുഖാമുഖമായി ZD-11 എന്ന പവലിയനിൽ അക്കാഫ് അസോസിയേഷനും ഉണ്ട്.
വായിക്കാം: ദുബായിൽ നിന്ന് അബുദാബിയ്ക്ക് ഷെയർ ടാക്സി
ന്യൂസ്ഡ്യൂൺസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KsWaf5ezwmg7VqWYv1ZIig