
കേരളത്തിലെ ഏറ്റവും പുരാതനമായ കലാലയങ്ങളിൽ ഒന്നായ ചങ്ങനാശ്ശേരി എൻ എസ് എസ് ഹിന്ദു കോളജ് യു എ ഇ ചാപ്റ്റർ അതിന്റെ 35 ആം വാർഷികം ആഘോഷിക്കുന്നു. എല്ലാ വർഷത്തെയും പോലെ കലാലയസ്മൃതി എന്ന തലക്കെട്ടിലാണ് പരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
യു എ ഇ യിലെ കോളജ് അലുംനികളുടെ സർക്കാർ അംഗീകൃത കൂട്ടായ്മയായ അക്കാഫ് അസോസിയേഷന്റെ സ്ഥാപക അംഗം കൂടിയാണ് 1947 ൽ സ്ഥാപിതമായ ചങ്ങനാശ്ശേരി എൻ എസ് എസ് കോളജിന്റെ അലുംനി.

കലാലയസ്മൃതി 2025 ന്റെ പ്രധാന ആകർഷണം പ്രശസ്ത സംഗീതജ്ഞനായ ശ്രീ മധു ബാലകൃഷ്ണൻ നയിക്കുന്ന സംഗീത രാവ് ആണ്. കൂടെ പ്രശസ്ത ഗായിക കൃതിക സുബ്രമണ്യവും പാടുന്നുണ്ട്. കൂടാതെ സുനിൽ എരുമേലി എന്ന റിയാലിറ്റി ഷോ താരവും പങ്കെടുക്കുന്നു. ഇവരെ കൂടാതെ ചങ്ങനാശ്ശേരി എൻ എസ് എസ് കോളജ് അലുംനിയിലെ ഏതാനും അംഗങ്ങൾ നടത്തുന്ന സംഗീത നൃത്ത പരിപാടികളും ചടങ്ങിന് മോടി കൂട്ടും.
ഔദ്യോഗിക പരിപാടിയിൽ സമൂഹത്തിലെ ഒരു പ്രധാന വ്യക്തിയെ ആദരിക്കുക എന്നതും കലാലയസ്മൃതിയുടെ രീതികളിൽ ഒന്നാണ്.
ഈ വർഷത്തെ കലാലയസ്മൃതി (2025) നടക്കുന്നത് ഷാർജയിലെ പ്രശസ്തമായ ലുലു സെൻട്രൽ മാളിൽ ആണ്. 1500 പേർക്ക് ഇരിക്കാവുന്ന നവീന രീതിയിലുള്ള ഹാളും, 2000 ൽ പരം കാർ പാർക്കിങ്ങും സെൻട്രൽ മാളിൽ ഉണ്ട്.
ഏപ്രിൽ 19 വൈകുന്നേരം 6 മണിയോട് കൂടി പരിപാടികൾ തുടങ്ങും എന്ന് കൺവീനർ ശ്രീകുമാർ, പ്രസിഡന്റ് രാജീവ് എസ് പിള്ള എന്നിവർ അറിയിച്ചു.
പ്രവേശനം തികച്ചും സൗജന്യമാണ് – മുൻഗണനാ ക്രമത്തിൽ സീറ്റുകൾ നിറയുന്നത് വരെയാണ് പ്രവേശനം. പ്രയോജകർക്ക് പ്രത്യേകം ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.
ലുലു സെൻട്രൽ മാളിൻറെ ലൊക്കേഷൻ മാപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ന്യൂസ്ഡ്യൂൺസ് ഗ്രൂപ്പിൽ ചേരാം…ആദ്യം അറിയാം. ക്ലിക്ക് ചെയ്യൂ…