ഷാർജ ഇന്ത്യൻ സ്‌കൂളിൽ KG ക്‌ളാസുകളിലേക്ക് അപേക്ഷിച്ച കുട്ടികളിൽ നിന്ന് പ്രവേശനം ലഭിക്കുവാൻ ഉള്ള നറുക്കെടുപ്പ് തീയതി പ്രഖ്യാപിച്ചു.
2024 ഡിസംബർ 14 ശനി കാലത്ത് ആണ് നറുക്കെടുപ്പ്. രാവിലെ 8:15 നു ഗേറ്റ് തുറക്കും, 8:45 വരെ പ്രവേശനം ഉണ്ട് . 9 മണിക്ക് മുൻപ് നറുക്കെടുപ്പിനുള്ള കൂപ്പൺ പൂരിപ്പിച്ച്, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ഒരുക്കിയിട്ടുള്ള പെട്ടികളിൽ നിക്ഷേപിക്കണം.
നേരത്തെ 210 ദിർഹം കൊടുത്ത് ഓൺലൈൻ ആയി അപേക്ഷ നൽകിയിട്ടുള്ളവർക്ക് ആണ് കൂപ്പൺ ലഭിക്കുക. രജിസ്റ്റർ ചെയ്യാതെ കൂപ്പൺ ഇട്ട് നറുക്ക് എടുത്താലും അഡ്മിഷൻ ലഭിക്കുകയില്ല.
തിരക്ക് കുറയ്ക്കാനായി രക്ഷിതാക്കളിൽ ഒരാൾക്ക് മാത്രമാണ് പ്രവേശനം നൽകുക. കുട്ടികൾക്ക് പ്രവേശനം ഇല്ല.
ഒരാൾക്ക് ഒരു കൂപ്പൺ മാത്രമേ നൽകുകയുള്ളൂ (ഇരട്ടക്കുട്ടികൾ പോലെയുള്ള സാഹചര്യം അല്ലെങ്കിൽ). ഒരു കുട്ടിയ്ക്ക് വേണ്ടി ഒന്നിൽ കൂടുതൽ കൂപ്പൺ ഇടുന്ന പക്ഷം അപേക്ഷ തിരസ്കരിക്കപ്പെടും.
നറുക്കെടുക്കുന്ന കൂപ്പണുകൾ അപ്പോൾ തന്നെ അഡ്മിഷന് വേണ്ടി ലിസ്റ്റിൽ പെടുത്തുകയും, സ്‌കൂൾ സീലോടു കൂടി രക്ഷിതാവിന് തിരികെ നൽകുകയും ചെയ്യും. അഡ്മിഷൻ സമയത്ത് പ്രസ്തുത കൂപ്പണും കുട്ടിയോടൊപ്പം കൊണ്ടുപോകേണ്ടതാണ്.
അഡ്മിഷൻ ദിവസത്തെ മുഖാമുഖത്തിനും നിർദ്ദിഷ്ട ഫീസ് അടച്ചതിനും ശേഷമേ അഡ്മിഷൻ ഉറപ്പാകൂ.
സഹോദരങ്ങൾ എന്ന വിഭാഗത്തിൽ പ്രവേശനം കസിൻ വിഭാഗത്തിൽ ഉള്ളവർക്കോ, മറ്റു ബന്ധുക്കൾക്കോ ലഭിക്കില്ല.
കൂടുതൽ വിവരങ്ങൾക്ക് +9716 5670560 എന്ന നമ്പറിൽ വിളിക്കുക
വായിക്കാം: വരുന്നൂ 230 കോടിയുടെ യു എ ഇ ലോട്ടറി
ന്യൂസ്ഡ്യൂൺസ് ഗ്രൂപ്പിൽ ചേരാം…ആദ്യം അറിയാം. ക്ലിക്ക് ചെയ്യൂ…