
അടുത്തിടെ വരുത്തിയ ഭേദഗതികൾ പ്രകാരം, പാസ്‌പോർട്ടിന്റെ അവസാന പേജിൽ ഇനി വായിക്കാവുന്ന തരത്തിലുള്ള താമസ വിലാസങ്ങൾ അച്ചടിക്കില്ല. പകരം, ഒരു അഡ്രസ് ഉൾപ്പെടുത്തിയ ബാർ കോഡ് ആയിരിക്കും ഉണ്ടാവുക. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഈ ബാർകോഡ് സ്കാൻ ചെയ്തുകൊണ്ട് അപേക്ഷകന്റെ അഡ്രസ് വായിച്ചെടുക്കും. കൂടുതൽ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്.
പുതിയ കളർ-കോഡഡ് പാസ്‌പോർട്ടുകൾ
വിവിധ തരം പൗരന്മാർക്ക് വേണ്ടി ഭാരത സർക്കാർ ഒരു കളർ-കോഡഡ് പാസ്‌പോർട്ട് സംവിധാനം കൂടി കൊണ്ടുവന്നിട്ടുണ്ട്:
- ചുവപ്പ്: നയതന്ത്ര പാസ്‌പോർട്ട് ഉടമകൾ
- വെള്ള: സർക്കാർ ഉദ്യോഗസ്ഥർ
- നീല: മറ്റ് എല്ലാ സാധാരണ പാസ്‌പോർട്ട് ഉടമകളും
മാതാപിതാക്കളുടെ പേരുകളും നിർബന്ധമില്ല
ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കളുടെയോ വേർപിരിഞ്ഞ കുടുംബങ്ങളിൽ നിന്നുള്ള വ്യക്തികളുടെയോ കുട്ടികളെ ഉൾപ്പെടുത്തുന്നതിന്, പാസ്‌പോർട്ടിന്റെ അവസാന പേജിൽ ഇനി മാതാപിതാക്കളുടെ പേരുകൾ അച്ചടിക്കില്ല. വിവിധ തരത്തിലുള്ള കുടുംബ ഘടനകളെ ഉൾക്കൊള്ളുന്നതിനു വേണ്ടിയാണ് ഈ ഭേദഗതി.
ന്യൂസ്ഡ്യൂൺസ് ഗ്രൂപ്പിൽ ചേരാം…ആദ്യം അറിയാം. ക്ലിക്ക് ചെയ്യൂ…