
രാജ്യത്തും ചുറ്റുപാടും നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഡിഗ്രി പഠനത്തിനും മറ്റു ഉപരിപഠനത്തിനുമായി ഭാരതത്തിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന പന്ത്രണ്ടാം ക്‌ളാസ് കഴിഞ്ഞ കുട്ടികൾക്ക് NRI സർട്ടിഫിക്കറ്റുകൾ പെട്ടെന്ന് ലഭിക്കുവാൻ യു എ ഇ യിലെ ഇന്ത്യൻ എംബസ്സിയും ദുബായ് ഇന്ത്യൻ കൗൺസിലേറ്റും ഈ വർഷം പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുന്നു.
മുൻകൂർ അപേക്ഷ സമർപ്പിക്കാതെ പെട്ടെന്ന് ലഭിക്കത്തക്ക രീതിയിൽ ആണ് കോൺസുലേറ്റ് ഈ മാസം നാലാം തീയതി BLS സെന്ററുകൾ വഴി സൗകര്യം ചെയ്തിരിക്കുന്നത്.
അർഹരായ കുട്ടികൾ ഉപരിപഠനത്തിന് ചേരുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള രേഖകളും പന്ത്രണ്ടാം ക്‌ളാസ്സിലെ രേഖകളുമായി ഏപ്രിൽ 4 ശനിയാഴ്ച അടുത്തുള്ള BLS സെന്ററിൽ നേരിട്ട് എത്തേണ്ടതാണ്.
സമയനഷ്ടം ഉണ്ടാവാതിരിക്കുവാൻ കഴിവതും നേരത്തെ തന്നെ സെന്ററുകളിൽ എത്താൻ കോൺസുലേറ്റ് അഭ്യുർത്തിക്കുന്നു. മുൻഗണനാ ക്രമത്തിൽ ആവും സർട്ടിഫിക്കറ്റുകൾ ലഭിക്കുക.
അപ്ലിക്കേഷൻ ഫോമിനും കൂടുതൽ വിവരങ്ങൾ അറിയുവാനും ഇവിടെ ക്ലിക്ക് ചെയ്യുക. കോൺസുലേറ്റ് ഇത് സംബദ്ധമായ അറിയിപ്പുകൾ സമയാ സമയം നൽകുന്നതായിരിക്കും.
ന്യൂസ് ഡ്യൂൺസ് ഗ്രൂപ്പിൽ ചേരാം .. ആദ്യം അറിയാം.. ക്ലിക് ചെയ്യൂ…
https://chat.whatsapp.com/KsWaf5ezwmg7VqWYv1ZIig




