ദുബായിൽ സ്ഥാപിതമാകുന്ന ‘പാർക്കിൻ’ എന്ന പുതിയ കമ്പനി ഇനി മുതൽ പാർക്കിംഗ് സ്ഥലങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഇത് ഒരു പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനിയായിരിക്കും (PJSC). പാർകിന് സാമ്പത്തികവും ഭരണപരവും നിയമപരവുമായ സ്വയംഭരണാധികാരം ഉണ്ടായിരിക്കും.
പാർക്കിൻ PJSC എന്ന കമ്പനിയെ ദുബായിലെ പൊതു പാർക്കിംഗ് സ്ഥലങ്ങൾ ഉണ്ടാക്കുന്നതിനും, ആസൂത്രണം ചെയ്യുന്നതിനും, രൂപകൽപ്പന ചെയ്യുന്നതിനും, പ്രവർത്തിപ്പിക്കുന്നതിനും, നിയന്ത്രിക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നു. പാർകിൻ ൻറെ ഉത്തരവാദിത്തങ്ങളിൽ – വ്യക്തികൾക്ക് പെർമിറ്റുകൾ നൽകുക, പൊതു പാർക്കിംഗ് സബ്‌സ്‌ക്രിപ്ഷൻ നൽകുക, അത് ഉപയോഗിക്കുന്നതിനും, പ്രവർത്തിപ്പിക്കുന്നതിനും, പാർക്കിംഗ് സ്ഥലങ്ങൾ റിസർവ് ചെയ്യുന്നതിനും ഉള്ള പ്രവർത്തങ്ങൾ നടത്തുക എന്നിവ ഉൾപ്പെട്ടിരിക്കുന്നു.
കമ്പനിയുടെ മൊത്തം മൂലധനം അതിന്റെ ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ അനുസരിച്ച് നിർണ്ണയിക്കപ്പെടും. കമ്പനിയുടെ എല്ലാ ഓഹരികളും പൂർണമായും ദുബായ് സർക്കാരിന്റെ ഉടമസ്ഥതയിലാണ്. എന്നാൽ സ്വകാര്യ സബ്‌സ്‌ക്രിപ്‌ഷൻ വഴി കമ്പനിയിൽ ഓഹരികൾ സ്വന്തമാക്കാൻ നിയമം വ്യക്തികളെയും അനുവദിക്കും.
വായിക്കാം: പ്ലാസ്റ്റിക്കിന്റെ നിരോധനം ലംഘിച്ചാൽ 2000 ദിർഹം പിഴ