നിങ്ങൾ പിഴത്തുകകൾ അടച്ചില്ലേ? എങ്കിൽ യാത്രാ വിലക്ക് കണ്ടേക്കാം
യു എ ഇ യിൽ ചെറുതോ വലുതോ ആയ കുറ്റകൃത്യങ്ങളിൽ അകപെട്ടവർ, താമസയിടത്തെയോ സ്വന്തം സ്ഥാപനത്തിന്റെയോ വാടക കുടിശ്ശിഖ മൂലമുള്ള കേസുകൾ, ടെലിഫോൺ, ഇന്റർനെറ്റ്, വൈദ്യതി എന്നിവയുടെ സേവന നിരക്ക് കുടിശ്ശിഖ അടയ്ക്കാത്തവർ എന്നിങ്ങനെ വിവിധങ്ങളായ കാര്യങ്ങളിൽ പിഴ അയക്കാൻ കോടതി വിധിയോ സർക്കാർ സ്ഥാപനങ്ങളുടെ വിധിയോ നിങ്ങളുടെ പേരിൽ ഉണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് അടച്ചു തീർപ്പാക്കിയാൽ മാത്രമേ ഇനിമുതൽ രാജ്യം വിടാൻ സാധിക്കൂ.
ഇങ്ങനെ നേരിട്ട് അറിയാവുന്നതോ, കോടതിയിൽ സന്നിഹിതരല്ലാത്തപ്പോൾ ലഭിച്ച പിഴത്തുകയോ ഒരാളുടെ യാത്രയെ മുടക്കിയേക്കാം.
ഇത്തരം പിഴത്തുകകൾ അടയ്ക്കാൻ ഇപ്പോൾ ഓൺലൈൻ സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ വിഭാഗം അറിയിക്കുന്നു. സർക്കാർ സൗകര്യങ്ങളെ സുതാര്യവൽക്കരിക്കുന്നതിന്റെയും, നിർമിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി “സർവീസ് 360” എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് പിഴ അടയ്ക്കുന്നതിനുള്ള ഓൺലൈൻ സൗകര്യവും ഒരുക്കിയിരിക്കുന്നത്.
പിഴ അടയ്ക്കുന്നതിന് മൂന്ന് മാർഗങ്ങൾ നിലിവിലുണ്ട്. ആദ്യത്തേത് പേയ്മെന്റ് ലിങ്ക് ആണ്. സർക്കാർ സ്ഥാപനമോ കോടതിയോ അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധി ഓഫീസോ അയച്ചു തരുന്ന ലിങ്കിൽ അവരവരുടെ ഡിജിറ്റൽ ID ഉപയോഗിച്ച് പണമടയ്ക്കാം.
രണ്ടാമത്തേത് പേയ്‌മെന്റ് മെഷീനുകൾ ആണ് – യു എ ഇ യുടെ എമിറേറ്റുകളിൽ അവിടവിടെയായി സ്ഥാപിച്ചിരിക്കുന്ന ഇത്തരം മെഷീനുകളിൽ യു എ ഇ ദിർഹം ഓരോന്നായി ഡെപ്പോസിറ്റ് ചെയ്ത് പിഴ ഒടുക്കാം.
മൂന്നാമത്തേത് വെബ്സൈറ്റുകൾ ആണ് – പിഴയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിൽ കൂടി പിഴത്തുക അടച്ച് അറസ്റ്റിലേക്കോ യാത്രാ വിലക്കിലേക്കോ പോകാതെ നടപടി പൂർത്തിയാക്കാവുന്നതാണ്
ആമസോണിൽ ഇപ്പോഴുള്ള ഓഫർ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക