EntertainmentGulf

പിഷാരടി – ചക്രപാണി ഷോ – രാഗനിലാവ് ശനിയാഴ്ച്ച ഇന്ത്യൻ അസോസിയേഷനിൽ

Advertisement

തെന്നിന്ത്യയിലെ തന്നെ ഒന്നാം നമ്പർ അവതാരകനും, കൂടാതെ നടൻ സംവിധായകൻ എന്നീ നിലകളിൽ ശോഭിച്ച രമേഷ് പിഷാരടിയും, സംഗീതം വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ച് ശ്രദ്ധേയനായ കെ ജെ ചക്രപാണിയും ഒന്നിക്കുന്ന പ്രതീക്ഷയുടെ രാഗ നിലാവ് എന്ന പരിപാടി നാളെ – 22 ഫെബ്രുവരി 2025 ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടക്കുന്നു

മനോരമ, വനിത, ഏഷ്യാനെറ്റ് എന്നീ മാധ്യമസ്ഥാപനങ്ങളുടെ വമ്പൻ പരിപാടികൾ എഴുതിയുണ്ടാക്കുന്ന സുനീഷ് വാരനാട്‌, ചെറുതും വലുതുമായ 300 ൽ പരം കഥാപാത്രങ്ങളെ അവതരിപ്പിച്ച് തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയനായ ജയശങ്കർ കാരിമുട്ടം എന്നിവരും രാഗ നിലാവിൽ പങ്കെടുക്കുന്നുണ്ട്. പിഷാരടിയോട് ചേർന്ന് ഇവർ രണ്ടുപേരും കൂടി ശ്രദ്ധേയമായ ഒരു സംവേദന പരിപാടി പ്രേക്ഷകർക്കായി ഒരുക്കുന്നുണ്ട്.

നിശ്ചയദാർഢ്യക്കാരായ അലൻ സാബിർ, നവ്യ ഭാസ്കരൻ, നിഹാൽ നസീർ എന്നിവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ , ധന്യ, റിഥം ഗ്രൂപ്പ് എന്നിവരുടെ നൃത്ത പരിപാടികളും, 20 മിനുട്ട് ഔദ്യോഗിക പരിപാടികൾ, കെ ജെ ചക്രപാണി അവതരിപ്പിക്കുന്ന രണ്ടര മണിക്കൂർ സംഗീത പരിപാടി എന്നിവയാണ് മറ്റു പരിപാടികൾ. സിനിമയും കർണാടക സംഗീതവും എന്നതാണ് ഇതിവൃത്തം

പ്രമുഖ സാൻഡ് ആർട്ടിസ്റ്റ് രേഷ്മ സൈനലബ്ദിൻ അവതരിപ്പിക്കുന്ന ഒരു കലാ പ്രദർശനം പിഷാരടി ഷോയിൽ മാറ്റു കൂട്ടും. മുൻനിര അവതാരകയും, ആർ ജെ യും ആയ ഡോക്ടർ ശ്രുതി മുരളീധരൻ ആണ് പരിപാടിയിൽ സുനീഷ് വരാനാടുമായി ചേർന്ന് ആങ്കറിംഗ് ചെയ്യുക.

കലാ സാംസ്കാരിക സാമൂഹിക, ബിസിനസ് രംഗത്തെ പ്രമുഖർ ചടങ്ങിന് സാക്ഷ്യം വഹിക്കും. വൈകുന്നേരം 5 :30 ന് ഗേറ്റ് തുറക്കും

ഏവരെയും പ്രസ്തുക പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. പ്രത്യേക പാസ് ലഭിക്കാൻ രാഗനിലാവ് എന്ന ഫേസ്ബുക്ക് പേജ് ലൈക് ചെയ്തതിന്റെ സ്‌ക്രീൻ ഷോട്ട് +917545466794 എന്ന വാട്സാപ്പിൽ അയച്ചാൽ മതി. പിന്നീട് സ്‌ക്രീൻ ഷോട്ടുമായി ബുക്ക് ചെയ്തവർക്ക് മുൻഗണനാ ക്രമത്തിൽ പരിപാടിയുടെ അന്ന് വൈകുന്നേരം 5 :30 മുതൽ വേദിക്ക് സമീപം പാസ് നൽകുന്നതാണ്.

പാസിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യൻ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ എന്ന സംഘടനയാണ് പരിപാടിയുടെ അവതാരകർ.

Advertisement

Related Articles

Back to top button
close