Gulf

ഐ എ എസ് ഓണാഘോഷത്തിന് പേര് നിർദേശിച്ചാൽ സമ്മാനം

Advertisement

ഇന്ത്യക്ക് വെളിയിൽ നടക്കുന്ന ഇന്ത്യക്കാരുടെ തന്നെ ഏറ്റവും വലിയ ഓണാഘോഷമായ ഷാർജ ഇന്ത്യൻ അസ്സോസിയേഷന്റെ ഈ വർഷത്തെ (2024) ഓണാഘോഷങ്ങൾക്ക് അനുചിതമായ പേര് നിർദേശിക്കുവാൻ എല്ലാ ഇന്ത്യക്കാരോടും വിശിഷ്യാ മലയാളികളോടും അഭ്യർത്ഥിക്കുകയാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ.

നിർദ്ദേശിക്കപ്പെടുന്ന പേരുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദേശിക്കുന്ന ആളുടെ പേര് പ്രസിദ്ധപ്പെടുത്തുകയും പ്രസ്തുത പേര് നിർദേശിച്ച ആളിന് ആകർഷകമായ സമ്മാനവും നല്കാൻ തീരുമാനിച്ചിട്ടുണ്ട്.

എല്ലാ വർഷങ്ങളിലും 20000 ൽ പരം ആളുകൾക്ക് ആണ് ഓണസദ്യ വിളമ്പുന്നത്. ചില വർഷങ്ങളിൽ അത് 24000 വരെ പോയിട്ടുണ്ട് എന്നതാണ് സദ്യ എത്തിച്ചു കൊടുക്കുന്ന റെസ്റ്റോറന്റ്, ഹോട്ടൽ ഉടമകളിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നത്.

CLICK HERE TO VIEW THE OFFER

മൊത്തം സദ്യയും ഒരു ഹോട്ടലിനോ റെസ്റ്റോറന്റിനോ മാത്രം കൊടുക്കാതെ ഒരു ഡസനിൽ പരം സ്ഥാപനങ്ങൾക്ക് തുല്യമായി വീതിച്ചു നൽകുന്ന രീതിയാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ കാലാ കാലങ്ങളായി അവലംബിക്കുന്നത്.

ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടത്താൻ ആണ് തീരുമാനം ആയിട്ടുള്ളത്. പതിവ് പോലെ ഷാർജ എക്സ്പോ സെന്ററിലെ പല ഹാളുകൾ ഒന്നിച്ചു ചേർത്ത് ആണ് ആഘോഷം, കലാപരിപാടികൾ എന്നിവ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

ഓണത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിന്റെ പുറം ചട്ടയും, ഓണാഘോഷ ദിവസത്തെ എല്ലാ ബ്രാൻഡിംഗ് പ്രക്രിയകളും തിരഞ്ഞെടുക്കപ്പെടുന്ന പേരും അതിനോട് ചേർന്ന് നില്ക്കുന്ന ലോഗോ, ഗ്രാഫിക്സ് എന്നിവ ചേർത്താണ് അവതരിപ്പിക്കുക.

അയക്കുന്ന ആളിന്റെ വിവരങ്ങൾ അടക്കം പേരുകൾ നിർദേശിക്കേണ്ടത് താഴെപറയുന്ന വാട്സ്ആപ്പ് നമ്പറുകളിലേക്ക് ആണ്: 050 529 9053 / 055 3624033.

Advertisement

Related Articles

Back to top button
close