ദുബായ്ക്കും അബുദാബിക്കും ഇടയിൽ യാത്ര ചെയ്യുന്നതിന് ഇനി 66 ദിർഹം മതി. പുതിയതായി വരുന്ന സംവിധാനത്തിൽ പ്രസ്തുത നിരക്കിൽ സർക്കാർ ഷെയർ ടാക്സി സർവീസ് ആരംഭിച്ചു.
ദുബായിലെ ഇബ്‌ൻ ബത്തൂത്ത സെൻ്ററിനും അബുദാബിയിലെ അൽ വഹ്‌ദ സെൻ്ററിനുമിടയിൽ യാത്ര ചെയ്യുന്ന ഷെയർ ടാക്‌സി യാത്രക്കാർക്ക് ആണ് പ്രാപ്‌തമാക്കുന്ന മാസത്തെ ഈ പൈലറ്റ് സേവന സംവിധാനം. ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആണ് ഇത് ആരംഭിച്ചത്. ഇത് വിജയം കാണുന്ന പക്ഷം ഭാവിയിൽ മറ്റ് സ്ഥലങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിച്ചേക്കാം.
ഒരു യാത്രക്കാരന് 66 ദിർഹം ചാർജ്
ആർടിഎയിലെ പൊതുഗതാഗത ഏജൻസിയിലെ പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്‌മെൻ്റ് ഡയറക്ടർ അദേൽ ഷാക്രി പറഞ്ഞതിൻ പ്രകാരം : “നാലു യാത്രക്കാർ ഒരു ടാക്സി പങ്കിടുമ്പോൾ 75 ശതമാനം വരെ ചെലവ് കുറയുന്നത് കാരണമാണ് രണ്ട് എമിറേറ്റുകൾക്കിടയിൽ ഉള്ള യാത്രക്കാർക്ക് ഇത് പ്രയോജനകരമാകുന്നത്. ഇങ്ങനെ ചിലവ് കുറയ്ക്കുന്നതിനാൽ ഓരോ “ഷെയർ” യാത്രക്കാരനും 66 ദിർഹം വീതം നിരക്ക് നൽകിയാൽ മതി. ഒരു യാത്രക്കാരൻ മുഴുവൻ തുക കൊടുക്കുമ്പോൾ നാലിരട്ടി ആകുന്നത് പങ്കിടുമ്പോൾ നാലിലൊന്ന് ആകുന്നു ചെലവ്പ.
എങ്ങിനെയൊക്ക പേയ്മെന്റ് ചെയ്യാം?
യാത്രക്കാർക്ക് ബാങ്ക് കാർഡുകൾ വഴിയോ നോൽ കാർഡുകൾ വഴിയോ നിരക്ക് അടയ്ക്കാം. പ്രസ്തുത യാത്രയ്ക്ക് രണ്ട് യാത്രക്കാർ ടാക്സി ചിലവ് പങ്കിടുമ്പോൾ ഒരു യാത്രക്കാരന് 132 ദിർഹവും, മൂന്ന് യാത്രക്കാർ ഷെയർ ചെയ്യുമ്പോൾ ഓരോരുത്തർക്കും 88 ദിർഹവും ആയിരിക്കും നിരക്ക് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ദുബായിലെ ഇബ്‌ൻ ബത്തൂത്ത സെൻ്ററും അബുദാബിയിലെ അൽ വഹ്‌ദ സെൻ്ററും തിരഞ്ഞെടുത്തത് ഷെയർ ടാക്‌സി സർവീസിന് സാധ്യതയുള്ള റൂട്ടുകൾ വിശദമായി വിശകലനം ചെയ്ത ശേഷമാണ്.
വായിക്കാം: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ അതിഥികൾ
ന്യൂസ്ഡ്യൂൺസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KsWaf5ezwmg7VqWYv1ZIig