ഇന്ത്യൻ പ്രവാസി സംഘടനയായ യു എ ഇ യിലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ അതിന്റെ വരുന്ന രണ്ടു വർഷത്തേക്കുള്ള ഭരണ കർത്താക്കളെ തിരഞ്ഞെടുക്കുന്ന തീയതി 29 ഒക്ടോബർ എന്നത് മാറ്റി എന്ന വാർത്ത സ്ഥിരീകരിച്ചു. മെമ്പർമാർക്ക് ഇതേ കുറിച്ചുള്ള ഔദ്യോഗിക എസ് എം എസുകൾ അയച്ചു.
ഗാസയിലും, പലസ്തീനിലും നടക്കുന്ന അസ്വാഭാവിക സംഭവങ്ങളെ തുടർന്ന് അവിടുത്തെ ജനങ്ങളോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് യു എ യിലെ ചില പ്രധാന പൊതു പരിപാടികൾ, കോമഡി പരിപാടികൾ എന്നിവ സർക്കാർ റദ്ദ് ചെയ്യുകയോ , തീയതി മാറ്റുകയോ ചെയ്തിരുന്നു. ഈ വാർത്തയുടെ ചുവട് പിടിച്ചാണ് ഷാർജ ഇന്ത്യൻ അസോസിയേഷനും തിരഞ്ഞെടുപ്പ് തീയതി മാറ്റിയത്.
2023 ഡിസംബർ 10 ആണ് പുതുക്കിയ തിരഞ്ഞെടുപ്പ് തീയതി.
Advertisement