Gulf

ഷാർജ ഇന്ത്യൻ അസോസിയേഷൻ സാഹിത്യ അവാർഡ്

Advertisement

ഷാർജയിലെയും യു എ ഇ യിലെയും പ്രവാസി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായ ഷാർജ ഇന്ത്യൻ അസോസിയേഷൻ 2024 വർഷത്തെ സാഹിത്യ പുരസ്‌കാരം നൽകാൻ ഒരുങ്ങുന്നു.

BUY THIS BOOK ONLINE

IAS സാഹിത്യ പുരസ്കാരം 2024 എന്ന പേരിൽ നടക്കുന്ന കൃതികളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. യു എ യിലെ പ്രവാസികളിൽ നിന്ന് പ്രവാസി സാഹിത്യ പുരസ്കാരത്തിന് അർഹമായ സൃഷ്ടികൾ ക്ഷണിച്ചിരിക്കുകയാണിപ്പോൾ.

യു എ ഇ കൂടാതെ ഇന്ത്യക്കു പുറത്തുള്ള പ്രവാസികളായ എഴുത്തുകാരുടെ 2022 ജനുവരിക്കുശേഷം പ്രസിദ്ധീകരിച്ച കഥാ സമാഹാരം, കവിതാ സമാഹാരം, നോവൽ എന്നിവയാണ് പ്രവാസി സാഹിത്യ പുരസ്‌കാരത്തിനായി പരിഗണിക്കുക. പങ്കെടുക്കുന്നവർക്ക് ഒന്നോ അതിലധികമോ കൃതികൾ സമർപ്പിക്കാം. ഓരോ കൃതിയുടെയും രണ്ട് കോപ്പികൾ വീതം സമർപ്പിക്കേണ്ടതാണ്.

കൃതികൾ ഇന്ത്യൻ അസ്സോസിയേഷൻ ഷാർജയിൽ ലഭിക്കേണ്ട അവസാന തീയതി 2024 സെപ്റ്റംബർ 30 ആണ്. അവ IAS അഡ്മിനിസ്ട്രേറ്ററെ നേരിട്ട് ഏൽപ്പിക്കുകയോ, ‘കൊറിയർ’ അല്ലെങ്കിൽ പോസ്റ്റൽ സേവനം വഴി അയക്കുകയോ ചെയ്യാം.

കേരളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ പാനലായിരിക്കും ഓരോ വിഭാഗത്തിലുമുള്ള പുരസ്കാരത്തിന് അർഹമായ കൃതികൾ തിരഞ്ഞെടുക്കുക. ക്യാഷ് അവാർഡും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതായിരിക്കും പുരസ്കാരം. പ്രൗഢമായ ഒരു ചടങ്ങിൽ വിജയികളെ അനുമോദിക്കുകയും ചെയ്യും.

നേരിട്ട് എത്തിക്കാൻ കഴിയാത്തവർ കൃതികൾ അയക്കേണ്ട വിലാസം:

Administrator
Indian Association Sharjah
PO BOX : 2324
TEL: 050 900 3270

കൂടുതൽ വിവരങ്ങൾക്ക്, +971506268752 അല്ലെങ്കിൽ +971556287595 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

നേഴ്‌സറി അഡ്മിഷന് അപേക്ഷിക്കാം

Advertisement

Related Articles

Back to top button
close