
ഷാർജയിലെ ഇന്ത്യക്കാരുടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഷാർജ ഇന്ത്യൻ സ്‌കൂളിൽ 2026 -2027 അധ്യയന വർഷത്തേക്കുള്ള പ്രവേശന പ്രക്രിയകൾക്ക് തുടക്കമായി. ഗേൾസ് സ്‌കൂളിലെ ക്യാമ്പസ്സിലേക്കുള്ള KG 1 അഡ്മിഷന് ഇപ്പോൾ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്.
നേരിട്ട് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക – അപേക്ഷ സമർപ്പിക്കുന്നതോ, അഡ്മിഷൻ പ്രക്രിയക്കുള്ള അപേക്ഷാ ഫീസ് അടയ്ക്കുന്നതോ അഡ്മിഷൻ കിട്ടും എന്നതിനുള്ള ഉറപ്പ് അല്ല. എല്ലാ വർഷവും കുട്ടികളുടെ ആധിക്യം കാരണം നറുക്ക് എടുപ്പ് വഴിയാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലുള്ള ഗൾഫ് റോസ് നേഴ്സറി യിൽ നിന്നുള്ള കുട്ടികൾക്ക് നേരിട്ട് KG ക്‌ളാസുകളിലേക്ക് പ്രവേശനം ലഭിക്കുന്നതാണ്. മറ്റുള്ള അപേക്ഷകർക്ക് മേല്പറഞ്ഞ പോലെ നറുക്ക്, സഹോദരങ്ങൾ പഠിക്കുന്നുണ്ടെങ്കിൽ ഉള്ള മുൻഗണന എന്നിവ പരിഗണിച്ച് പ്രവേശനം നൽകുന്നു.
ആൺകുട്ടികളുടെ സ്‌കൂളിലേക്കുള്ള ഒട്ടു മിക്ക ക്ളാസ്സുകളിലേക്കും ഇപ്പോൾ ഒഴിവ് ഉണ്ട്. ഓൺലൈൻ വഴി അവിടേക്കും ആവശ്യക്കാർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
ബോയ്സ് സ്‌കൂളിലേക്ക് നേരിട്ട് അപേക്ഷിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രൗഢിയോടെ ഷാർജയിലെ മൊബൈൽ റൗണ്ട് എബൌട്ട്
ന്യൂസ്ഡ്യൂൺസ് ഗ്രൂപ്പിൽ ചേരാം…ആദ്യം അറിയാം. ക്ലിക്ക് ചെയ്യൂ…



