നഗര വികസനവും, ജനസംഖ്യാ വർധനവും, വിനോദസഞ്ചാരികളുടെ വർദ്ധിച്ചുവരുന്ന വരവും കാരണം ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഈ വർഷം ആദ്യം മുതൽ 11,025 പാർക്കിംഗ് സ്ഥലങ്ങൾക്ക് ഫീസ് ഏർപ്പെടുത്തി.
പൊതു പാർക്കിംഗിനായി ഓരോ പ്രദേശത്തിന്റെയും ആവശ്യങ്ങൾ സ്ഥിരമായി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. പേ പാർക്കിങ്ങുകൾ നഗരത്തിന്റെയും, ജനസംഖ്യയുടെയും വളർച്ച അനുസരിച്ചും, പാർക്കിങ്ങിനുള്ള ആവശ്യക്കാരുടെ എണ്ണവും പരിഗണിച്ച് വർധിപ്പിച്ചു കൊണ്ടിരിക്കും.
ഷാർജ സിറ്റിയിലെ മൊത്തം പൊതു പാർക്കിംഗ് സ്ഥലങ്ങളുടെ എണ്ണം 67,583 ആണ്, പരമാവധി വാഹനങ്ങൾ ഉൾക്കൊള്ളാൻ തക്കതായി രൂപകൽപ്പന ചെയ്തിരിക്കുന്നവയാണ് ഇവ. ഈ ഇടങ്ങളിൽ പണമടച്ചുള്ള മേഖലകൾ വേർതിരിച്ച് പൊതുജനങ്ങൾക്ക് അവശ്യ മാർഗനിർദേശങ്ങൾ നൽകുന്ന വിവരദായക ബോർഡുകൾ സജ്ജീകരിച്ചിരിച്ചിട്ടും ഉണ്ട്.
എങ്ങനയെയൊക്കെ പാർക്കിംഗ് പണം അടയ്ക്കാം?
നാണയങ്ങൾ ഉപയോഗിച്ച് ഫീസ് അടയ്ക്കാൻ ടച്ച് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആധുനികവും നൂതനവുമായ പേയ്മെന്റ് മെഷീനുകൾ, ടെക്സ്റ്റ് മെസേജിംഗ് സേവനം, സീസണൽ സബ്സ്ക്രിപ്ഷനുകൾ (3, 6, 9,12 മാസം), ഷാർജ ഡിജിറ്റൽ സ്മാർട്ട് ആപ്പ് എന്നിവയുൾപ്പെടെയുള്ള സംവിധാനങ്ങൾ മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുണ്ട്.