ദുബായ്ക്കും ഷാർജയ്ക്കും ഇടയിലുള്ള ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നായ അൽ ഇത്തിഹാദ് റോഡിലെ വേഗപരിധി നവംബർ 20 മുതൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
ഷാർജ-ദുബായ് അതിർത്തിക്കും അൽ ഗാർഹൂദ് പാലത്തിനും ഇടയിലുള്ള റോഡ് ആണ് അൽ ഇത്തിഹാദ് റോഡ്. ഗതാഗതം സുഗമമാക്കാൻ ആർടിഎയും ദുബായ് പൊലീസും സംയുക്തമായാണ് തീരുമാനം.
ആർടിഎ യും ദുബായ് പോലീസ് ജനറൽ ആസ്ഥാനവും ചേർന്ന് എടുത്ത ഈ തീരുമാനം, പ്രവേശന കവാടങ്ങളുടെ എണ്ണം, പുറത്തുകടക്കൽ, കവലകളുടെ സാമീപ്യം, ട്രാഫിക് അപകടങ്ങളുടെ ആവർത്തനങ്ങൾ, പ്രദേശത്തെ സമീപകാല വികസനങ്ങളും അവലോകനം ചെയ്ത് പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ്.
Advertisement