Gulf

യുഎഇയിൽ സ്വകാര്യ ട്യൂഷൻ നിയമപരമാക്കുന്നു

Advertisement

യുഎഇയിൽ ഒരു പുതിയ വർക്ക് പെർമിറ്റ് കൂടി വരുന്നു – ഔപചാരിക വിദ്യാഭ്യാസ രീതി (സ്‌കൂൾ , കോളജ് എന്നിവ) കൂടാതെ വിദ്യാർത്ഥികൾക്ക് സ്വകാര്യ പാഠങ്ങൾ നൽകുന്നതിന് അനുവദിക്കുന്ന പുതുതായി അവതരിപ്പിച്ച ഈ വർക്ക് പെർമിറ്റിനെ യുഎഇയിലെ അധ്യാപകരും കമ്മ്യൂണിറ്റി അംഗങ്ങളും സ്വാഗതം ചെയ്യുന്നു.

സ്വകാര്യ പാഠ ഉള്ളടക്കവും ഔപചാരിക സ്കൂൾ പാഠ്യപദ്ധതിയും തമ്മിലുള്ള മികച്ച വിന്യാസം പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ, വിവിധ താമസക്കാർക്ക് അവരുടെ നിലവിലുള്ള വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കുന്നതിനുള്ള അവസരമായും ഇതിനെ കാണുന്നു.

MoHRE യും വിദ്യാഭ്യാസ മന്ത്രാലയവും (MoE) തമ്മിലുള്ള സമീപകാല നീക്കു പോക്കുകളെ തുടർന്നാണ്, യോഗ്യതയുള്ള പ്രൊഫഷണലുകൾക്ക് ഇപ്പോൾ ഈ സ്വകാര്യ അധ്യാപക വർക്ക് പെർമിറ്റുകൾ നേടാനാകുന്ന ത്. വ്യക്തിഗതമായോ കൂട്ടമായോ സ്വകാര്യ പാഠങ്ങൾ നടത്താൻ ഇത് അനുവദിക്കുന്നുണ്ട്.

ഔപചാരികമായ അംഗീകാരവും നിയന്ത്രണവും കൊണ്ട്, സ്വകാര്യ പഠന സൗകര്യം നൽകുന്ന അധ്യാപകർക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടുന്ന ഒരു വിശാലമായ ഒരു അധ്യാപക -വിദ്യാർത്ഥി അടിത്തറയിൽ എത്താൻ കഴിഞ്ഞേക്കും.

ഇതിന്റെ പ്രയോജനങ്ങളും പ്രത്യേകതകളും:

വിപണനക്ഷമത വർദ്ധിപ്പിക്കുന്നു – വർക്ക് പെർമിറ്റ് ഉണ്ടായിരിക്കുന്നത് സ്വകാര്യ പാഠങ്ങൾ വാഗ്ദാനം ചെയ്യുന്ന അധ്യാപകരുടെ വിശ്വാസ്യതയും വിപണനക്ഷമതയും വർദ്ധിപ്പിക്കുമെന്നും കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാനും അവരുടെ സേവനങ്ങൾക്ക് ഉയർന്ന നിരക്കുകൾ ഈടാക്കാനും അവരെ അനുവദിക്കുന്നു.

ബന്ധങ്ങൾ സ്ഥാപിക്കുന്നു – സ്വകാര്യ ട്യൂഷനുള്ള നടപടിക്രമങ്ങൾ ഔപചാരികമാക്കുന്നത് സ്കൂളുകൾക്ക് സ്വകാര്യ ട്യൂട്ടർമാരുമായി ബന്ധപ്പെടാനുള്ള അവസരവും അനുവദിക്കുമെന്ന് പ്രധാനാധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

പൊതു സമൂഹം നീക്കത്തെ സ്വാഗതം ചെയ്യുന്നു – സ്വകാര്യ പാഠവ്യവസായത്തെ കൂടുതൽ ഔപചാരികമാക്കുന്നത് വിദ്യാർത്ഥികളെ സുരക്ഷിതമായി നിലനിർത്തുമെന്നും, സ്ഥാപനങ്ങളും മറ്റ് വിദ്യാഭ്യാസ അവസരങ്ങളും തമ്മിലുള്ള പഠനം കഴിയുന്നത്ര തടസ്സങ്ങളില്ലാതെ തുടരുമെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കുമെന്ന് ഇതിന്റെ ഗുണഭോക്താക്കളാവാൻ സാധ്യതയുള്ള സമൂഹവും, മാറ്റ് അംഗങ്ങളും വിശദീകരിക്കുന്നു.

ആർക്കൊക്കെ അപേക്ഷിക്കാം?

15 വയസ്സ് കഴിഞ്ഞ, നിയമപരമായി യു എ ഇ യിൽ താമസിക്കുന്ന ആർക്കും അപേക്ഷിക്കാം.

അപേക്ഷിക്കാൻ എന്തൊക്കെ രേഖകൾ ആവശ്യമാണ്?

യു എ ഇ വിസ, എമിരേറ്റ്സ് ID, പാസ്പോർട്ട്, സ്‌കൂൾ / കോളജ് അധ്യാപകർ എന്നിവർ ആണെങ്കിൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള സമ്മത പത്രം, മറ്റു ജോലി ചെയ്യുന്നവർക്ക് അവരുടെ സ്ഥാപനത്തിൽ നിന്നുള്ള സമ്മത പത്രം എന്നിവയാണ് ആവശ്യമുള്ളത്.

ലൈസൻസ് ഫീ എത്രയാണ്?

ഇപ്പോൾ 2 വർഷത്തേക്ക് നൽകുന്ന ഈ ലൈസൻസ് സൗജന്യമാണ്.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക:

Advertisement

Related Articles

Back to top button
close