Gulf

സ്കൂളുകൾക്ക് മധ്യകാല വേനലവധി പ്രഖ്യാപിച്ചു.

Advertisement

2025-2026 വർഷത്തിൻ്റെ അക്കാദമിക് കലണ്ടർ പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ സ്കൂളുകളുടെ മധ്യവേനൽ അവധികൾ ഇതിൽ ഉൾപ്പെടുന്നു. അധ്യയന വർഷത്തിൻ്റെ ആരംഭം, മൂന്ന് ടേമുകളുടെ അവസാനം, ടേം ഇടവേളകളുടെ അവസാനം എന്നിവയ്ക്കുള്ള തിയതികൾ ഉൾപ്പെടെ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്താകമാനമുള്ള എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും കലണ്ടർ ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ അക്കാദമിക് കലണ്ടറിനായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ജൂലൈ 23 ബുധനാഴ്ച ഒരു പുതിയ ഘടന പ്രഖ്യാപിക്കുകയും അവയ്ക്ക് വിദ്യാഭ്യാസം, മനുഷ്യവികസനം, കമ്മ്യൂണിറ്റി വികസന കൗൺസിൽ (EHCD) അംഗീകാരം നൽകുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി അധ്യയന വർഷം 2025 ഓഗസ്റ്റ് 25 -ാം തിയതി ആരംഭിക്കുകയും 2026 ജൂലൈ 3-ാം തിയതി അവസാനിക്കുകയും ചെയ്യുന്നു.

അക്കാദമിക് കലണ്ടർ അനുസരിച്ച് 2025 ഡിസംബർ 8-ാം തിയതി മുതൽ 2026 ജനുവരി 4-ാം തീയതി വരെ ശൈത്യകാല അവധി ആയിരിക്കും. തുടർന്ന് ജനുവരി 5 ന് സ്കൂളുകൾ പുനരാരംഭിക്കുകയും ചെയ്യുന്നു. രണ്ടാം ടേം 2026 ജനുവരി 5 മുതൽ 2026 മാർച്ച് 15 വരെ ആണ്. മാർച്ച് 16 മുതൽ 29 വരെ വസന്തകാല അവധിയിലേയ്ക്ക് പ്രവേശിക്കുന്നു. ഷാർജയിലെ സ്വകാര്യ സ്കൂളുകൾ ഒഴികെ, മറ്റെല്ലാ സ്കൂളുകളും 2026 മാർച്ച് 30 ന് ക്ലാസ്സുകൾ പുനരാംരംഭിക്കുന്നു. ഷാർജയിലെ സ്വകാര്യ സ്കൂളുകൾ മാർച്ച്‌ 23 ന് തുറക്കും. 2026 മാർച്ച് 30 -ാം തിയതി മൂന്നാം ടേം ആരംഭിക്കുകയും 2026 ജൂലൈ 3 ന് അവസാനിക്കുകയും ചെയ്യുന്നു.

എല്ലാ സ്കൂളുകളും അംഗീകൃത കലണ്ടർ പാലിക്കണമെന്നും, ഓരോ ടേമിൻ്റേയും അവസാന ആഴ്ചയിൽ അന്തിമ വിലയിരുത്തൽ നടത്തണമെന്നും മന്ത്രാലയം അറിയിച്ചു.

CLICK TO FIND DETAILS

സർക്കാർ പാഠ്യപദ്ധതി നടപ്പിലാക്കുന്ന പൊതു, സ്വകാര്യ സ്കൂളുകളുടെ മധ്യവേനൽ അവധികൾ:

  • മിഡ്ടേം ബ്രേക്ക് (ആദ്യ ടേം): 2025 ഒക്ടോബർ 13 – 19 (സ്കൂളുകൾ ഒക്ടോബർ 20 ന് പുനരാംരംഭിക്കും)
  • മിഡ്ടേം ബ്രേക്ക് (രണ്ടാം ടേം) : 2026 ഫെബ്രുവരി 11 -15 (സ്കൂളുകൾ 2026 ഫെബ്രുവരി 16 ന് പുനരാരംഭിക്കും)
  • മിഡ്ടേം അവധി (മൂന്നാം ടേം) : 2026 മെയ് 25-31 (സ്കൂളുകൾ 2026 ജൂൺ 1 ന് പുനരാരംഭിക്കും)

ഷാർജ ഇന്ത്യൻ സ്‌കൂളിൽ പ്രധാന തസ്തികകളിൽ തൊഴിലവസരം

ന്യൂസ്ഡ്യൂൺസ് ഗ്രൂപ്പിൽ ചേരാം…ആദ്യം അറിയാം. ക്ലിക്ക് ചെയ്യൂ

Advertisement

Related Articles

Back to top button
close