Gulf

വരുന്നൂ 2300 കോടിയുടെ യു എ ഇ ലോട്ടറി

Advertisement

രാജ്യത്തെ പുതുക്കിയ ഓൺലൈൻ ഗെയിം നിയമപ്രകാരം നറുക്കെടുപ്പ് നടത്തുന്ന ഏറ്റവും പുതിയ ലോട്ടറിയുടെ ഒന്നാം സമ്മാനം ഏകദേശം 2300 കോടി രൂപ – അതായത് 100 മില്യൺ ദിർഹം. ഡിസംബർ 14 ന് ആദ്യ നറുക്കെടുപ്പ് നടക്കുന്ന ഈ ഔദ്യോഗിക ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില 50 ദിർഹം ആണ്. ഓരോ രണ്ടാഴ്ചയും കൂടുമ്പോൾ ആണ് നറുക്കെടുപ്പ്.

CLICK TO BUY ONLINE

ഒന്നാം സമ്മാനം കൂടാതെ 2 മുതൽ 5 വരെ മറ്റു നാല് സമ്മാനങ്ങൾ കൂടിയുണ്ട്. രണ്ടാം സമ്മാനം 1 മില്യൺ ദിർഹം, മൂന്നാം സമ്മാനം ഒരു ലക്ഷം ദിർഹം, നാലാം സമ്മാനം 1000 ദിർഹം, അഞ്ചാം സമ്മാനം 100 ദിർഹം എന്നിങ്ങനെയാണ് തുകകൾ.

1 മുതൽ 31 വരെയുള്ള നമ്പറുകളിൽ നിന്ന് 6 നമ്പറുകളും, 12 മാസങ്ങളിൽ ഏതെങ്കിലും ഒരു മാസത്തിന്റെ നമ്പറും നറുക്കെടുപ്പിനായി കളിക്കാർക്ക് തിരഞ്ഞെടുക്കാം. നറുക്കെടുക്കുന്നത് നമ്മൾ തിരഞ്ഞെടുത്ത നമ്പറുകൾ ആണെങ്കിൽ 100 മില്ല്യൻ ദിർഹം സമ്മാനം ലഭിക്കും.

മാസം ഒഴികെ ബാക്കി 6 നമ്പർ ശരിയായി എങ്കിൽ ഒരു മില്യൺ ദിർഹം ലഭിക്കും. അഞ്ചു നമ്പറുകളും മാസവും ആണ് നറുക്ക് വീണത് എങ്കിൽ ഒരു ലക്ഷം ദിർഹം ലഭിക്കും. മാസമില്ലാതെ 5 നമ്പരോ, മാസത്തോടു കൂടി 4 നമ്പറുമാണ് ശരിയായി വന്നത് എങ്കിൽ 1000 ദിർഹം ലഭിക്കും.

3 അക്കം, 2 അക്കം, ഒരക്കം എന്നിവയോട് കൂടി മാസം ശരിയാകുകയോ, അക്കങ്ങൾ ഇല്ലാതെ മാസം മാത്രം ശരിയായി വരികയോ ചെയ്താൽ 100 ദിർഹം സമ്മാനം ലഭിക്കും.

ഇത് കൂടാതെ 7 കളിക്കാർക്ക് ഉറപ്പായും ഒരു ലക്ഷം ദിർഹം ടിക്കറ്റിന്റെ ID നറുക്കെടുത്ത് സമ്മാനം നൽകും.

സ്ക്രാച്ച് കാർഡ് ലോട്ടറി:

ഗോൾഡൻ 7
ഗോൾഡൻ 7 എന്ന പേരിൽ ഒരു മില്യൺ സമ്മാനം ലഭിക്കുന്ന ഒരു സ്ക്രാച്ച് കാർഡ് സംവിധാനവും ഉണ്ട്. 50 ദിർഹം കൊടുത്ത് ഈ ടിക്കറ്റ് എടുത്താൽ, ഉരച്ചു നോക്കി സമ്മാനം ലഭിച്ചാൽ 10 ലക്ഷം ദിർഹം വരെ സമ്മാനം ലഭിക്കാനുള്ള സാധ്യത ഉണ്ട്.

മെഗാ സെയിൽസ്:
ഈ സ്ക്രാച്ച് കാർഡ് ലോട്ടറി 30 ദിർഹം കൊടുത്ത് 3 ലക്ഷം ദിർഹം സമ്മാനം നേടുന്ന അവസരം നൽകുന്നു. മൂടി വെച്ചിരിക്കുന്ന 12 നമ്പറുകളിൽ നിന്ന് ഉരച്ചുനോക്കി ലഭിക്കുന്ന നമ്പറുകൾ നേരത്തെ തന്നെ നറുക്കെടുത്ത് വെച്ചിരിക്കുന്ന 4 നമ്പറുകളിൽ ഏതെങ്കിലും ഒന്നോ, നാലുമോ മാച്ച് ചെയ്താൽ 3 ലക്ഷം ദിർഹം വരെ ലഭിക്കും.

കോപ്പർ കപ്സ്
ഈ സ്ക്രാച്ച് കാർഡ് ലോട്ടറി 10 ദിർഹം കൊടുത്ത് ഒരു ലക്ഷം ദിർഹം സമ്മാനം നേടുന്ന അവസരം നൽകുന്നു. മൂടി വെച്ചിരിക്കുന്ന 12 നമ്പറുകളിൽ നിന്ന് ഉരച്ചുനോക്കി ലഭിക്കുന്ന നമ്പറുകൾ നേരത്തെ തന്നെ നറുക്കെടുത്ത് വെച്ചിരിക്കുന്ന 3 നമ്പറുകളിൽ ഏതെങ്കിലും ഒന്നോ, മൂന്നുമോ മാച്ച് ചെയ്താൽ ഒരു ലക്ഷം ദിർഹം വരെ ലഭിക്കും.

ഒയാസിസ്‌ ബൊണാൻസ
ഈ സ്ക്രാച്ച് കാർഡ് ലോട്ടറി 5 ദിർഹം കൊടുത്ത് 50,000 ദിർഹം സമ്മാനം നേടുന്ന അവസരം നൽകുന്നു. മൂടി വെച്ചിരിക്കുന്ന 12 നമ്പറുകളിൽ നിന്ന് ഉരച്ചുനോക്കി ലഭിക്കുന്ന നമ്പറുകൾ നേരത്തെ തന്നെ നറുക്കെടുത്ത് വെച്ചിരിക്കുന്ന 2 നമ്പറുകളിൽ ഏതെങ്കിലും ഒന്നോ, രണ്ടുമോ മാച്ച് ചെയ്താൽ 50,000 ദിർഹം വരെ ലഭിക്കും.

ദി ഗെയിം എൽ എൽ സി എന്ന കമ്പനിക്കാണ് യു എ ഇ ലോട്ടറി നടത്താനുള്ള അനുവാദം ജനറൽ കൊമേർഷ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (GCGRA) നൽകിയിരിക്കുന്നത്. യു എ ഇ ലോട്ടറി കൂടാതെ ദുബായ് എയർപോർട്ട് നടത്തുന്ന മില്ലേനിയം മില്യണയർ, അബുദാബി എയർപോർട്ട് നടത്തുന്ന ബിഗ് ടിക്കറ്റ് എന്നിവ മാത്രമാണ് യു എ ഇ യിൽ നിയമപരമായി ഇപ്പോൾ ഉള്ള ലോട്ടറികൾ.

മറ്റു പേരുകളിൽ ഉള്ളവയിൽ പങ്കെടുക്കുന്നതും അവ നടത്തുന്നത് പോലെ തന്നെ ശിക്ഷാർഹം ആണെന്ന് യു എ ഇ ഗവൺമെന്റ് അറിയിക്കുന്നു.

വായിക്കാം: ഷാർജ ഇന്ത്യൻ സ്‌കൂളിൽ KG പ്രവേശന നറുക്കെടുപ്പ്

Advertisement

Related Articles

Back to top button
close