Gulf

യുഎഇ യിൽ ഇനി ലോട്ടറിയും

Advertisement

ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും എല്ലാ പങ്കാളികളുടെയും നിയമാനുസൃത താൽപ്പര്യങ്ങൾക്കായി ഒരു നിയമ സംഹിത വികസിപ്പിച്ചെടുത്തതിന് ശേഷം രാജ്യത്തെ ആദ്യത്തെ അംഗീകൃത ലോട്ടറി പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് യുഎഇ ഗെയിമിംഗ് അതോറിറ്റി ഞായറാഴ്ച നൽകുകയുണ്ടായി.

ഗെയിം ഉണ്ടാക്കൽ, ലോട്ടറി നടത്തിപ്പ്, ഗെയിമിംഗുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവയിൽ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിംഗ് ഓപ്പറേറ്ററായ അബുദാബി ആസ്ഥാനമായുള്ള “ഗെയിം എൽഎൽസി” എന്ന കമ്പനിക്കാണ് ലൈസൻസ് നൽകിയിരിക്കുന്നത്. ‘യുഎഇ ലോട്ടറി’ യുടെ ബാനറിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം, ലോട്ടറി ഗെയിമുകളും കളിക്കാരുടെ വൈവിധ്യമാർന്ന താൽപ്പര്യങ്ങളും, സാമ്പത്തികമായ മുൻഗണനകളും അനുസരിച്ച് ഉണ്ടാക്കുന്ന ഇതര ഗെയിമുകളും നടത്തും.

FIND PRICE DETAILS OF THE BOWL

ലോട്ടറി പ്രവർത്തനങ്ങൾ, വാണിജ്യ ഗെയിമിംഗ് വികസനം, ഗെയിം പരസ്യപ്പെടുത്തൽ, മൊബൈൽ ഗെയിമിംഗ് വികസനവും പ്രചരണവും, വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ, ഐ ഗെയിമിംഗ്, ഇ സ്പോർട്സ്, എന്നിവയിൽ വൈദഗ്ധ്യം ഉള്ള ഒരു വിനോദ ഗ്രൂപ്പായ മൊമെൻറ്റത്തിന്റെ (Momentum) ഒരു അനുബന്ധ സ്ഥാപനമാണ് ഗെയിം എൽ എൽ സി.

2023 സെപ്റ്റംബർ 3-ന്, വാണിജ്യ ഗെയിമിംഗിനായി ഒരു നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിക്കുന്നതിനുള്ള ഒരു ഫെഡറൽ അതോറിറ്റിയായി യുഎഇ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) സ്ഥാപിക്കുകയുണ്ടായി.

റെഗുലേറ്ററി ബോഡി സ്ഥാപിക്കുന്നതിന് മുമ്പ്, ഒന്നിലധികം ഗെയിമിംഗ്, ലോട്ടറി കമ്പനികൾ രാജ്യത്ത് പ്രവർത്തിച്ചിരുന്നു. അവയിൽ ചിലത് ഈ വർഷത്തിൻ്റെ തുടക്കത്തിൽ പ്രവർത്തനം നിർത്തിയിരുന്നു.

നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ മുന്നറിയിപ്പ്

യു.എ.ഇ.യിൽ തങ്ങളുടെ അനുമതിയില്ലാതെ വാണിജ്യ ഗെയിമിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ നടത്തുകയോ അതിനെ സഹായിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും GCGRA മുന്നറിയിപ്പ് നൽകി. GCGRA ചട്ടക്കൂട് അനുസരിച്ച്, ലൈസൻസില്ലാത്ത ഓപ്പറേറ്റർമാർ വഴി ഏതെങ്കിലും രീതിയിൽ കളിയിൽ പങ്കാളികളാവുന്നതും നിയമവിരുദ്ധമാണെന്നും GCGRA കൂട്ടിച്ചേർത്തു.

“യുഎഇ ലോട്ടറിയുടെ സമാരംഭം ഒരു സുപ്രധാന സംഭവമാണ്, ഇത് ലോട്ടറി പ്രവർത്തനങ്ങൾക്കായി അച്ചടക്കമുള്ള ഒരു ലോകോത്തര നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കുക മാത്രമല്ല യുഎഇയിൽ സുരക്ഷിതവും നല്ല രീതിയിലുമുള്ള വാണിജ്യ ഗെയിമിംഗ് അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ കൂടി കാണിക്കുന്നതാണ് എന്ന് CEO ജിം മുറെൻ പറഞ്ഞു.

ലോട്ടറി ഗെയിമുകൾ ഉൾപ്പെടുന്ന യുഎഇയിലെ വാണിജ്യ ഗെയിമിംഗ് പ്രവർത്തനങ്ങളുടെ സമഗ്രതയും, നീതിയുക്തതയും, സുതാര്യതയും പുതിയ നിയന്ത്രണ ചട്ടക്കൂട് ഉറപ്പാക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.

“ഉപഭോക്താക്കൾക്ക് അവരുടെ ഗെയിമിംഗ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു സമഗ്രമായ ടൂളുകളും ഇത് നൽകുന്നു.

കൂടാതെ, സുരക്ഷിതവും വിനോദപ്രദവുമായ ഗെയിമുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്തൃ കേന്ദ്രീകൃതമായ പുതുമയെ പ്രോത്സാഹിപ്പിക്കുന്നതിനും ഞങ്ങൾ പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നു,” അവർ കൂട്ടിച്ചേർത്തു.

വായിക്കാം: വിസയെടുക്കാതെ ഇന്ത്യക്കാർക്ക് പോകാവുന്ന രാജ്യങ്ങൾ

Advertisement

Related Articles

Back to top button
close