Gulf

വിൻഡോസ് പ്രശ്നം ഷാർജ എയർപോർട്ടിനെ ബാധിച്ചില്ല

Advertisement

ഇപ്പോളുണ്ടായ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ സംബദ്ധമായ ആഗോള സാങ്കേതിക പ്രശ്‌നത്തിൽ നിന്ന് യാതൊരു പ്രശ്‌നവുമില്ലാതെ എല്ലാ വിമാനങ്ങളും സേവനങ്ങളും സുഗമമായി നടക്കുന്നുണ്ടെന്ന് ഷാർജ ഇൻ്റർനാഷണൽ എയർപോർട്ട് അതോറിറ്റി സ്ഥിരീകരിച്ചു.

സേവനങ്ങളും പ്രവർത്തനങ്ങളും കാലതാമസമോ തടസ്സങ്ങളോ ഇല്ലാതെ തുടരുമെന്നും അതോറിറ്റി പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.

യുഎഇ ഗവൺമെൻ്റിൻ്റെ സൈബർ സെക്യൂരിറ്റി കൗൺസിൽ നിശ്ചയിച്ചിട്ടുള്ള പ്രോട്ടോക്കോളുകൾ പാലിക്കാൻ എയർപോർട്ട് പ്രതിജ്ഞാബദ്ധമാണെന്നും അതോറിറ്റി വ്യക്തമാക്കി.

കടപ്പാട് – വാം

Advertisement

Related Articles

Back to top button
close