യു.എ.ഇ.യിലെ വിതരണക്കാരെ വില്പനാനന്തരം ഉപഭോക്താക്കളെ ദ്രോഹിക്കുന്ന തരത്തിൽ ഉള്ള കരാറുകളിൽ ഉൾപ്പെടുത്തുന്നതിൽ നിന്ന് വിലക്കുന്നു. ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, ഉപഭോക്താക്കൾക്ക് ചരക്കുകളോ സേവനങ്ങളോ ഉപയോഗിക്കുന്നതിൽ നിന്നുള്ള ധാർമ്മികമോ ഭൗതികമോ ആയ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം തേടാവുന്നതാണ്.
പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിക്കുന്ന വ്യക്തികൾക്ക് 2 ദശലക്ഷം ദിർഹം വരെ പിഴയും 2 വർഷം തടവും ആണ് ശിക്ഷ.
നേരത്തെ ഉണ്ടായിരുന്ന പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ ഉണ്ടായിരുന്ന നിരവധി വിടവുകളും പ്രശ്നങ്ങളും പരിഹരിക്കുന്ന രീതിയിലാണ് മാറിയ നിയമം.
2020 നവംബറിൽ പ്രസിദ്ധീകരിച്ച ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള 15-ാം നമ്പർ ഫെഡറൽ നിയമം, 2023 ഒക്‌ടോബർ 14-ന് പ്രാബല്യത്തിൽ വന്ന ദീർഘകാല എക്‌സിക്യൂട്ടീവ് റെഗുലേഷനുകൾക്ക് അനുബന്ധമായി നൽകിയിട്ടുണ്ട്.
വിതരണക്കാരും വാണിജ്യ ഏജന്റുമാരും പ്രദർശിപ്പിച്ചിരിക്കുന്ന സാധനങ്ങളുടെ പ്രസക്തമായ എല്ലാ വിവരങ്ങളും കൃത്യമായി വെളിപ്പെടുത്തുകയും അവയുടെ വില വ്യക്തമായി സൂചിപ്പിക്കുകയും വേണം.
നിയമത്തിലെ കാതലായ ഭാഗങ്ങൾ ഇപ്രകാരം ആണ്:
*സാധനങ്ങളുടെയും സേവനങ്ങളുടെയും പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കരുത്, കൂടാതെ ഉപഭോക്താക്കൾക്ക് വാങ്ങിയ വിലയും തീയതിയും വ്യക്തമാക്കുന്ന ഒരു ഇൻവോയ്സ് നൽകണം;
*വിതരണക്കാർ വാറന്റികൾ മാനിക്കണം, സ്പെയർ പാർട്സ്, മെയിന്റനൻസ് സേവനങ്ങൾ എന്നിവ നൽകണം, കേടായ സാധനങ്ങൾ മാറ്റി കൊടുക്കുക, അല്ലെങ്കിൽ അവയുടെ മൂല്യം പണമായി തിരികെ നൽകണം;
*ഉപഭോക്താക്കൾക്ക് ഹാനികരമായേക്കാവുന്ന ഉൽപ്പന്നങ്ങളിലെ കുറവുകളോ വൈകല്യങ്ങളോ അപകടങ്ങളോ വിതരണക്കാരൻ കണ്ടെത്തുകയാണെങ്കിൽ, അവർ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും സാധനങ്ങൾ വിപണിയിൽ നിന്ന് നീക്കം ചെയ്യുകയും വേണം;
*ഉൽപ്പന്നത്തിലോ സേവനത്തിലോ പിഴവുകൾ ഉണ്ടായാൽ, വിതരണക്കാരൻ നന്നാക്കി നൽകുകയോ, മാറ്റിനൽകുകയോ അല്ലെങ്കിൽ റീഫണ്ട് നൽകുകയോ വേണം.
*റിപ്പയർ, മെയിന്റനൻസ്, അല്ലെങ്കിൽ വില്പനാനന്തര സേവനം എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ കരാറുകളിൽ ഉൾപ്പെടുത്തിയിരിക്കണം.
കുത്തക മുതലാളിമാർക്ക് ജയിൽ, 200K ദിർഹം പിഴ
നിയമ വിദഗ്ധരുടെ അഭിപ്രായത്തിൽ, മുൻ നിയമം കുത്തകകളുടെ പ്രശ്‌നത്തെ വേണ്ടത്ര പ്രതിപാദിക്കുന്നതല്ലായിരുന്നു, വിതരണക്കാരെ സാധനങ്ങൾ മറച്ചു വെയ്ക്കാനോ, വിൽക്കാതിരിക്കാനോ, സേവനങ്ങൾ നിരസിക്കാനോ ചെയ്യുക വഴി വിലയെ സ്വാധീനിക്കാൻ അനുവദിക്കുന്നതായിരുന്നു. ഇതിനു വിപരീതമായി, 2020-ലെ സമീപകാല നിയമം നമ്പർ 15 ഈ വിഷയത്തെ അഭിമുഖീകരിക്കുന്നു. “പുതിയ നിയമത്തിന്റെ ആർട്ടിക്കിൾ 19 പ്രത്യേകമായി കുത്തക വ്യവസ്ഥകളെ അഭിസംബോധന ചെയ്യുകയും അനുബന്ധ ശിക്ഷാരീതികൾ വിശദീകരിക്കുകയും ചെയ്യുന്നു. അതായത് ആറ് മാസം വരെ തടവും 3,000 ദിർഹം മുതൽ 200,000 ദിർഹം വരെ പിഴയും ഇതിനു ലഭിക്കും. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് ഈ ശിക്ഷകൾ കൂടുതൽ കഠിനമാകും.
ഓൺലൈൻ / ഇ-കൊമേഴ്‌സ് വ്യാപാരങ്ങൾക്കും ഇത് ബാധകമാണ്.